വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയാണോ? LIC സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു കുടുംബത്തിലെ ഒരാൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കുടുംബത്തിൽ നിന്നുള്ള രണ്ടാം അപേക്ഷാർത്ഥി പെൺകുട്ടിയെങ്കിൽ, രണ്ടുപേരെയും പരിഗണിക്കാനിടയുണ്ട്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് നൽകുന്ന എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു കുടുംബത്തിലെ ഒരാൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കുടുംബത്തിൽ നിന്നുള്ള രണ്ടാം അപേക്ഷാർത്ഥി പെൺകുട്ടിയെങ്കിൽ, രണ്ടുപേരെയും പരിഗണിക്കാനിടയുണ്ട്.
ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ് എന്നിവയാണ്, വിവിധ തലങ്ങളിലെ ഉന്നതപഠനത്തിന് നൽകുന്ന സ്കോളർഷിപ്പുകൾ.
ജനറൽ സ്കോളർഷിപ്പ്
പത്താം ക്ലാസ് ജയിച്ചശേഷം, വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിനു പഠിക്കുന്നവർ, പന്ത്രണ്ടാം ക്ലാസ് (റെഗുലർ/വൊക്കേഷണൽ/ഡിപ്ലോമ) കഴിഞ്ഞ് മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിൽ ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ്/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് തുടങ്ങിയവയിൽ പഠിക്കുന്നവർക്കാണ്, ജനറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനവസരം.
സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ്
പത്താം ക്ലാസ് കഴിഞ്ഞ് ഇൻറർമീഡിയറ്റ്/ 10+2/വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡിന് അപേക്ഷിക്കാവുന്നതാണ്.
advertisement
അടിസ്ഥാനയോഗ്യത
(i) യോഗ്യതാ പരീക്ഷയ്ക്ക് മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി, ജയിച്ചവരായിരിക്കണം അപേക്ഷകർ. 2024-'25-ലെ തുടർപഠനം ഗവൺമെൻറ് അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിലോ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ (ഐ.ടി.ഐ.കൾ) നടത്തുന്ന വരുമായിരിക്കണം. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള
രക്ഷിതാക്കളുടെ വാർഷിക കുടുംബവരുമാനം, രണ്ടരലക്ഷം രൂപയിൽ കൂടരുത്. കുടുംബവരുമാനത്തിന്റെ ഏക ശ്രോതസ്സ് വിധവ/അമ്മ-സിംഗിൾ/ അവിവാഹിത ആയ വനിതയാണെങ്കിൽ വാർഷിക കുടുംബവരുമാനം നാലുലക്ഷം രൂപവരെ ആകാവുന്നതാണ്.
സ്കോളർഷിപ് ആനുകൂല്യം
ജനറൽ സ്കോളർഷിപ്പ്, കോഴ്‌സ് കാലയളവിലേക്കും സ്പെഷ്യൽ സ്കോളർഷിപ്പ് രണ്ടുവർഷത്തേക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും മൂന്നുഗഡുക്കളായിട്ടായിരിയ്ക്കും , ആനുകൂല്യം നൽകുക.
advertisement
1.മെഡിക്കൽ കോഴ്സ് - പ്രതിവർഷം 40,000 രൂപ (12,000, 12,000, 16,000)
2.എൻജിനിയറിങ് -30,000 രൂപ (9000, 9000, 12,000)
3.ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് -20,000 രൂപ (6000, 6000, 8000)
4.സ്പെഷ്യൽ സ്കോളർഷിപ്പ് -15,000 രൂപ (4500, 4500, 6000).
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 30, 2024 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയാണോ? LIC സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം