മനഃസമാധാനം മുഖ്യം; കേരളാ പോലീസ് ഉദ്യോഗസ്ഥൻ തൊപ്പിയൂരി പഴം പായ്ക്ക് ചെയ്യാൻ ന്യൂസിലന്‍ഡില്‍; വിരമിക്കാൻ ആയിരത്തോളം തയാർ

Last Updated:

മാനസിക സമ്മര്‍ദ്ദവും ജോലി ഭാരവുമാണ് പലരുടെയും മനം മടുപ്പിക്കുന്നത്. ഇത് കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജോലി സാഹചര്യം സഹിക്കാനാവാതെ കേരളാ പോലീസില്‍ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നു. സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവുടെ എണ്ണം വര്ദ്ധിക്കുന്നതായാണ് കണക്കുകൾ. നിലവില്‍ എണ്ണൂറിലധികം അപേക്ഷകളാണ് അനുമതി കാത്തു കിടക്കുന്നത്. ഇതിനു പുറമെയാണ് ദീര്‍ഘകാല അവധിയെടുത്ത് മാറി നില്ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോയവരും. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ചെറുതല്ലാത്ത വിഷമതയാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത്.
പോലീസില്‍ സ്വയം വിരമിക്കാന്‍ അപേക്ഷിച്ചാല്‍ ഉടന്‍ നടക്കുമെന്നതിന് ഒരു ഉറപ്പുമില്ല. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ഒരു ഉദ്യോഗസ്ഥന്‍ അപേക്ഷിക്കാന്‍ മുതിര്‍ന്നില്ല. ദീര്ഘകാല അവധിക്കുവേണ്ടിയും കാത്തു നിന്നില്ല. രണ്ടു ദിവസത്തെ അവധിയെടുത്തു. പിന്നെ കണ്ടത് ന്യൂസിലന്‍ഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി. പ്രതീക്ഷിച്ച ജോലി കിട്ടാത്തതിനാല്‍ നിലവില്‍ പഴവര്‍ഗങ്ങള്‍ പായ്ക്കു ചെയ്യുന്ന കമ്പനിയിലാണ് അദ്ദേഹം. എങ്കിലും നല്ല ശമ്പളമുണ്ട്. പോരാത്തത്തിന് സമാധാനവും. ഇത്തരത്തിൽ എണ്ണൂറിലേറെ സ്വയം വിരമിക്കല്‍ അപേക്ഷഷകളാണ് പോലീസ് സേനയ്ക്കു മുന്നിലുളളതെന്നാണ് വിവരം.
advertisement
അപേക്ഷിച്ചാലും അതിൽ പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നില്ല. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് പലരും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ മറ്റ് ആനുകൂല്യങ്ങള്ക്കൊന്നും കാത്തു നില്‍ക്കാതെ ജോലി അവസാനിപ്പിക്കുന്നത്. അടുത്തിടെ ഒരു ഡിവൈഎസ്പി സ്വയം വിരമിക്കൽ (വി ആര്‍ എസ് )എടുത്തു. ആലപ്പുഴ നര്‍ക്കോട്ടിക്സിലെ ഡിവൈഎസ്പി സി രാജീവാണ് എസ് പി ആകാനുളള അവസരം പോലും വേണ്ടെന്നു വെച്ച് സേനയുടെ പടിയിറങ്ങിയത്. ഗ്രാഫിക് ഡിസൈനില്‍ മിടുക്കനായ രാജീവ് ടെക്‌നോപാര്‍ക്കിലെ ഒരു പരസ്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.
advertisement
കഷ്ടപ്പെട്ട് എന്തു ചെയ്താലും നല്ല ഒരു വാക്ക് പോലും കിട്ടാത്ത അവസ്ഥ. മേലുദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്ന് കീഴ് ജീവനക്കാരായ പോലീസുദ്യോഗസ്ഥർ നാടു വിട്ടുപോകുന്ന സംഭവങ്ങള്‍ വരെയുണ്ടായി. മെഡിക്കല്‍ ലീവും പോലും കൃത്യമായി കിട്ടാതെ പോകുന്നതും പന്ത്രണ്ടോ അതിൽ കൂടുതലോ മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതും കടുത്ത സമ്മര്‍ദ്ദമാണ്. മാത്രമല്ല, ആവശ്യത്തിന് വണ്ടി ഓടാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്ന ഇന്ധന പ്രതിസന്ധിയും പോലും സേനയിലെ ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാണ്.
advertisement
മാനസിക സമ്മര്‍ദ്ദവും ജോലി ഭാരവുമാണ് പലരുടെയും മനംമടുപ്പിക്കുന്നത്. ഇത് കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യന്നവരുടെ കണക്കുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. തൊഴിലിനു വേണ്ടതിലേറെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം ഇപ്പോൾ കൂടി വരികയുമാണ്. അതും മാനസിക സമ്മർദത്തിന് കാരണമാകുന്നു.
എന്നാൽ ഇതിനിടയിലും കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ റൂറല്‍ സ്‌റ്റേഷനായ വലിയമലയില്‍ നിന്നു വന്ന ഒരു ചിത്രം പോലീസ് സേനയ്ക്ക് വലിയ സന്ദേശം നല്‍കുന്നതാണ്. സ്‌റ്റേഷന്‍ സന്ദര്‍ശിച്ച റൂറല്‍ എസ് പി കിരണ്‍ നാരായണന്‍ ഉദ്യോഗസ്ഥരോട് കുടുംബപരമായ കാര്യങ്ങള്‍ ചോദിച്ചതും ഒരുമിച്ച് ഭക്ഷണം കഴിച്ചതുമുള്‍പ്പെടെയുളള കാര്യങ്ങള്‍ പോലീസുകാര്‍ ആഹ്‌ളാദത്തോടെ പങ്കുവച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
മനഃസമാധാനം മുഖ്യം; കേരളാ പോലീസ് ഉദ്യോഗസ്ഥൻ തൊപ്പിയൂരി പഴം പായ്ക്ക് ചെയ്യാൻ ന്യൂസിലന്‍ഡില്‍; വിരമിക്കാൻ ആയിരത്തോളം തയാർ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement