എം.ജി സർവ്വകലാശാലയുടെ ജൂണ്‍ 28ലെ പരീക്ഷകള്‍ മാറ്റിവച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
വെള്ളിയാഴ്ച്ച നടക്കേണ്ടിയിരുന്ന പരീക്ഷകൾ ജൂലൈ 8, 18 തീയതികളിലേക്കാണ് മാറ്റിയത്
എം.ജി സർവ്വകലാശാല ജൂണ്‍ 28ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. നാളെ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക്, രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം, (സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എംഎല്‍ഐബിഐഎസ്സി(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷകളാണ് മാറ്റിവച്ചത്. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് പരീക്ഷ ജൂലൈ എട്ടിനും മറ്റു പരീക്ഷകള്‍ ജൂലൈ 18നും നടക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2024 7:54 AM IST