മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 276 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമായി
- Published by:Sarika KP
- news18-malayalam
Last Updated:
ഇപ്പോൾ ഉപഭോക്തൃ സേവനം, സപ്പോർട്ട്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാർക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.
ടെക്ക് ഭീമനായ മൈക്രോസോഫ്റ്റിൽ പിരിച്ചുവിടൽ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്പനിയിൽ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോർട്ട്. ഈ വർഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ ഉപഭോക്തൃ സേവനം, സപ്പോർട്ട്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാർക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.
ഈ കാലയളവിൽ തന്നെ കഴിഞ്ഞ വർഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തിൽ കുറച്ചിരുന്നു. നിലവിൽ അമേരിക്കയിലെ വാഷിംഗ്ടൺ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങൾ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
Also read-Meta Layoff | മെറ്റയിൽ കൂട്ടപിരിച്ചുവിടൽ; ഫേസ്ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി
advertisement
ഈ വർഷം ആദ്യം 10000 ത്തോളം ജീവനക്കാരെ ഒരുമിച്ച് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് ഏറെ വാർത്തയായിരുന്നു. അത് ഏകദേശം മൊത്തം തൊഴിലാളികളുടെ 5 ശതമാനം ആണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല ഒരു ബ്ലോഗിലൂടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ” ചില മേഖലകളിലെ ജോലികൾ ഞങ്ങൾ ഒഴിവാക്കുമ്പോൾ ചില പ്രധാന തന്ത്രപരമായ മേഖലകളിൽ ഞങ്ങൾ നിയമനം തുടരും. ബാധിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങൾക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ ഞങ്ങൾ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ് എന്നും നദെല്ല പറഞ്ഞു.
advertisement
അതേസമയം ടെക് മേഖലയിലെ പിരിച്ചുവിടലുകൾ 2022 മുതൽ തുടർച്ചയായി നടക്കുന്നുണ്ട്. മെറ്റാ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് ഭീമന്മാർ ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. 2023ൽ ആകട്ടെ ഇതുവരെ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് റിപ്പോർട്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 12, 2023 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 276 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമായി