Military Nursing | പെൺകുട്ടികൾക്ക് സൗജന്യ പഠനവും ശേഷം കമ്മിഷൻഡ് ഓഫിസർ പദവിയും; ഇന്ത്യൻ മിലിട്ടറിയിൽ നഴ്സിങ് പഠിക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
മിലിറ്ററി നഴ്സിങിന് ആർക്കൊക്കെ അപേക്ഷിക്കാം?
പെൺകുട്ടികൾക്ക് തികച്ചും സൗജന്യമായി ബിഎസ്‌സി നഴ്സിങ് പഠിക്കാനും തുടർന്ന് സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ പദവിയോടെ നഴ്സായി ജോലി ചെയ്യാനും അവസരം നൽകുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്സിങ്. പഠന കാലഘട്ടത്തിൽ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും നൽകേണ്ടതില്ലെന്നു മാത്രമല്ല, ഭക്ഷണം, യൂണിഫോം സ്റ്റേഷനറി, യാത്രാബത്ത തുടങ്ങിയ അനുബന്ധ ചെലവുകളെല്ലാം സർക്കാർ തന്നെ വഹിക്കുകയും (സ്റ്റൈപൻഡു ലഭിക്കുന്ന) ചെയ്യും.
നീറ്റ് (NEET) ക്വാളിഫൈ ചെയ്തവർക്കാണ് പ്രാഥമികമായി അപേക്ഷ സമർപ്പിക്കാനവസരം. പുണെ, ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോടു ചേർന്നു പ്രവർത്തിക്കുന്ന നഴ്സിങ് കോളജുകളിലാണു പഠനാവസരമുള്ളത്. മിലിട്ടറി കോളേജിൽ പ്രവേശനം ലഭിക്കുന്നവർ നിശ്ചിതകാലം, മിലിട്ടറിയിൽ നഴ്സായി സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നൽകേണ്ടതുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങൾ പഠിച്ച് ആദ്യ അവസരത്തിൽ തന്നെ റഗുലർ പ്ലസ്ടു പാസാകുന്ന പെൺകുട്ടികളായിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് യോഗ്യതാപരിക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 25 വയസ്സാണ്. അപേക്ഷകർ ഒന്നുകിൽ അവിവാഹിതരായിരിക്കണം, അല്ലെങ്കിൽ വിവാഹമോചിതർ, ബാധ്യതകളില്ലാത്ത വിധവകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരം വേണം.
advertisement
തെരഞ്ഞെടുപ്പ്
നീറ്റ്–യുജി യോഗ്യതയോടെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവർക്കായി ഇംഗ്ലിഷ്, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളെ അധികരിച്ചുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ToGIGE - ടെസ്റ്റ് ഓഫ് ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലിഷ്) കൂടിയുണ്ട്. ശേഷം നടക്കുന്ന മാനസികശേഷി പരീക്ഷയുടേയും ഇന്റർവ്യൂവിൻ്റേയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്. ഇതോടൊപ്പം തന്നെ, വിശദമായ ശാരീരികക്ഷമത പരിശോധനയും വൈദ്യപരിശോധനയുമുണ്ട്.
വിവിധ തലങ്ങളിൽ ശ്രദ്ധേയമായ കായിക നേട്ടങ്ങളുള്ളവർക്കും സൈനിക സർവീസിലുള്ളവരുടെയും വിമുക്തഭടരുടെയും ആശ്രിതർക്കും നിശ്ചിത വെയ്റ്റേജുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും: www.joinindianarmy.nic.in
advertisement
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2024 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Military Nursing | പെൺകുട്ടികൾക്ക് സൗജന്യ പഠനവും ശേഷം കമ്മിഷൻഡ് ഓഫിസർ പദവിയും; ഇന്ത്യൻ മിലിട്ടറിയിൽ നഴ്സിങ് പഠിക്കാം