തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂലൈ അഞ്ചിന് ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, മെയ് 25ന് ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Kerala SSLC Result 2023:എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.70
കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. താമസിയാതെ സർക്കാർ തലത്തിൽ അതിന്റെ ഉത്തരം ഉണ്ടാകും. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാന്‍ താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്താം ക്ലാസ് ഫലം കാത്തുനിൽക്കാതെ പോയ സാരംഗ് പത്തു പേർക്ക് പുതുജീവനേകുന്നു
മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർപഠനം ലഭിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇത് ഇനിയും ഉയരും. വിജയശതമാനം കൂടിയത് മൂലം ഇഷ്ടവിഷയം പഠിക്കാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Admission, Higher Secondary, Minister V Sivankutty, Plus One Allotment