പത്താം ക്ലാസിൽ 75 ശതമാനം മാർക്ക്, പിന്നെ കഠിനാധ്വാനം; എൻഐടിക്കാരനെ തേടി 88 ലക്ഷത്തിന്റെ ജോലി
- Published by:Naseeba TC
- news18-malayalam
Last Updated:
എല്ലാ ഇന്റർവ്യൂവിലും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വിദ്യാർത്ഥിയും ആദിത്യ മാത്രമാണ്
ക്യാമ്പസ് പ്ലേസ്മെന്റിലൂടെ മികച്ച ശമ്പളമുള്ള ജോലി നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ വിദ്യാർത്ഥികളുടെ കഥകൾ നേരത്തെ തന്നെ വാർത്തയിൽ ഇടം നേടിയിട്ടുണ്ട്. തന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം അവരിൽ ഒരാളായി മാറിയിരിക്കുകയാണ് എൻഐടി വാറങ്കലിലെ കംപ്യൂട്ടർ സയൻസ് എംടെക് അവസാന വർഷ വിദ്യാർത്ഥിയായ ആദിത്യ സിംഗ്. പ്രതിവർഷം 88 ലക്ഷത്തിന്റെ ജോലിയാണ് ആദിത്യയെ തേടി എത്തിയിരിക്കുന്നത്. എൻഐടി വാറങ്കലിന്റെ മുൻകാല റെക്കോർഡുകൾ മറികടന്നാണ് നേട്ടം. 20 മുതൽ 30 ലക്ഷം വരെയുള്ള ശമ്പള പാക്കേജുകൾ ആണ് ഇതിനു മുൻപ് എൻഐടി വാറങ്കലിലെ വിദ്യാർത്ഥികൾ നേടിയിട്ടുള്ളത്.
മുൻകാലങ്ങളിൽ പങ്കെടുത്ത അഭിമുഖങ്ങളിൽ നിരവധി പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ആദിത്യkdkd ഈ മികച്ച അവസരം ലഭിച്ചത്. മൂന്ന് റൗണ്ടുകളിലായി ആദ്യത്യ നേരിട്ട ഇന്റർവ്യൂ വളരെ കഠിനമേറിയതായിരുന്നു. ഇതിലെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വിദ്യാർത്ഥിയും ആദിത്യ മാത്രമാണ്.
പത്താം ക്ലാസിൽ വെറും 75% മാത്രമായിരുന്നു ആദിത്യയുടെ മാർക്ക്. തുടർന്ന് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് അദ്ദേഹം 12-ാം ക്ലാസിൽ 96% മാർkdka’z മികച്ച വിജയം നേടുകയും ചെയ്തു. എന്നാൽ ക്യാമ്പസിൽ വളരെ അപ്രതീക്ഷിതമായാണ് ഒരു പ്ലേസ്‌മെന്റ് അവസരം തന്നെ തേടിയെത്തിയതെന്ന് ആദിത്യ പറയുന്നു. ലോക്ക്ഡൗൺ സമയത്താണ് തന്റെ കോഡിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ പരിശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി അലഹബാദ് ഐഐഐടി വിദ്യാർത്ഥിയായ തന്റെ സഹോദരന്റെ സഹായവും ഉണ്ടായിരുന്നു എന്നും ആദിത്യ കൂട്ടിച്ചേർത്തു.
advertisement
അതേസമയം 2023 ഏപ്രിലിലെ റിപ്പോർട്ട് പ്രകാരം, എൻഐടി വാറങ്കലിലെ മൊത്തം 1400 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഓഫർ ലഭിച്ചു എന്നാണ് റിപ്പോർട്ട്. മുൻവർഷം 1200 വിദ്യാർത്ഥികൾ മാത്രമേ ഈ നേട്ടം കൈവരിച്ചിരുന്നുള്ളൂ. വിവിധ പ്രോഗ്രാമുകളിലായി 450-ലധികം ഇന്റേൺഷിപ്പ് ഓഫറുകളും വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Warangal,Telangana
First Published :
October 28, 2023 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പത്താം ക്ലാസിൽ 75 ശതമാനം മാർക്ക്, പിന്നെ കഠിനാധ്വാനം; എൻഐടിക്കാരനെ തേടി 88 ലക്ഷത്തിന്റെ ജോലി