NORKA | സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്‌സാകണോ? നോര്‍ക്ക റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള വനിത സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം(ഇആർ), ഐസിയു(അഡൾട്ട്), എൻഐസിയു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒആർ), പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 നവംബര്‍ 30ന് അകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷന്‍, എച്ച് ആര്‍.ഡി അറ്റസ്റ്റേഷന്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖം 2024 ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍ നടക്കും.
advertisement
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2024 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NORKA | സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്‌സാകണോ? നോര്‍ക്ക റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം