ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI); ഇപ്പോൾ അപേക്ഷിക്കാം

Last Updated:

പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2025) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ മെയ് 11ന് നടക്കും

News18
News18
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഏപ്രിൽ 20 ആണ്. പ്രവേശനത്തിനുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2025) രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 11ന് നടക്കും.
വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍ ഡിസൈനിങ്ങും മര്‍ച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.).
നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത അടക്കം നിരവധി കാമ്പസുകൾ ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവര്‍ക്കുമുതല്‍ അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. പാദരക്ഷകളുടെ രൂപ കൽപന, നിർമാണം, ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന ശ്രദ്ധേയ സ്ഥാപനമാണിത്.
advertisement
അടിസ്ഥാനയോഗ്യത
ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു അഥവാ മൂന്നുവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം. ബി.എ.യ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. എം.ഡിസിന് ഫുട്‌വെയര്‍, ലതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം വേണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ജൂലായ് ഒന്നിന് 25 വയസ്സ് കവിയരുത്.
വിവിധ പ്രോഗ്രാമുകൾ
1.ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്)
advertisement
ഫുട് വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ലെതർ, ലൈഫ് സ്‌റ്റൈൽ & പ്രൊഡക്ട് ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ മേഖലകളിൽ പ്രത്യേക പഠനം. നാലു വർഷമാണ്, പ്രോഗ്രാം കലാവുധി .
2 .ബാച്ചിലർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ(ബി.ബി.എ)
റിട്ടെയിൽ& ഫാഷൻ മെർച്ചൻഡൈസ് മേഖലയിൽ പഠനം. മൂന്നു വർഷമാണ്, കാലാവുധി
3.എം.ഡിസ്(രണ്ടു വർഷം) ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ മേഖലലിലുള്ള പഠനത്തിനവസരം.
4.എം.ബി.എ.റീടെയിൽ & ഫാഷൻ മെർച്ചൻഡൈസ് (രണ്ട് വർഷം)
advertisement
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://fddiadmissions.qualcampus.com/
https://fddiindia.com/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI); ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
  • ഇന്ത്യ ഏഷ്യാകപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ തകർത്തു, 5 വിക്കറ്റിന് 147 റൺസ് വിജയലക്ഷ്യം മറികടന്നു.

  • മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ടതായതിനാൽ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതെ വിതരണ ചടങ്ങിൽനിന്ന് വിട്ടുനിന്നു.

  • തിലക് വർമയുടെ അർധസെഞ്ചുറിയും കുൽദീപ് യാദവിന്റെ 4 വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

View All
advertisement