അധ്യാപന അഭിരുചിയുണ്ടോ ? മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിക്കാം

Last Updated:

എൻ.സി.ആർ.ടി.യുടെ കീഴിലുള്ള രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നാണ് മൈസൂരുവിലെ ആർ.ഐ.ഇ

അധ്യാപക ജോലിയിൽ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിക്കാന്‍ അവസരം. അധ്യാപന മേഖലയിൽ മികച്ച കരിയർ സ്വപ്നംം കാണുന്നവരുടെ ഇഷ്ടയിടം കൂടിയാാണ് ആർ.ഐ.ഇ.കൾ. ഇവിടയുള്ള വിവിധ പ്രോഗ്രാമുകളിലേയ്ക്ക്, നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രയിനിംഗ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എൻ.സി.ആർ.ടി.യുടെ കീഴിലുള്ള രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നാണ് മൈസൂരുവിലെ ആർ.ഐ.ഇ. ഇവിടെ ബിരുദതല പ്രോഗ്രാമുകളിലേയ്ക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷാർത്ഥികൾക്കു മാത്രമാണ് പ്രവേശനം. എന്നാൽ രാജ്യത്തെ അഞ്ചു സെന്‍ററുകളിലെ ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് എല്ലാ സംസ്ഥാനത്തു നിന്നുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ:
റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഒരോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദ പ്രവേശനത്തിനായി പ്രത്യേകം സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളും താഴെ സൂചിപ്പിച്ചിട്ടുണ്ട്.
advertisement
പ്രോഗ്രാമുകൾ:
I. 4 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം.
 
1. ബി.എസ്.സി.-എഡ് (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്)
ബി.എസ് സി.,ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തത്തുല്യ ബിരുദം ആണ് , ബി.എസ് സി.-എഡ്. ബിഎസ്‌സി (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്) അഥവാ ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി), ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തുല്യമായ
പ്രോഗ്രമുകളാണ് , ഇവ. ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 44 സീറ്റ് വീതമാണുള്ളത്.ബന്ധപ്പെട്ട വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടൂ ജയിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം.പട്ടികജാതി/വർഗ്ഗ/ഭിന്നശേഷി / സാമ്പത്തികപിന്നാക്ക വിഭാഗക്കാരാണെങ്കിൽ 45% മാർക്കു മതിയെന്ന നിഷ്ക്കർഷയുണ്ട്.
advertisement
2.ബി.എ.- എഡ്
ബിഎ,ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തത്തുല്യ ബിരുദം ആണ് ,ബി.എ.- എഡ്. സയൻസ് / കൊമേഴ്സ് / ആർട്സ് തുടങ്ങിയ വിഷയങ്ങൾ ഐച്‌ഛികമായി പഠിച്ച്  50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
പട്ടികജാതി/വർഗ്ഗ/ഭിന്നശേഷി / സാമ്പത്തികപിന്നാക്ക വിഭാഗക്കാരാണെങ്കിൽ 45% മതിയാകും. ആകെ 44 സീറ്റുകളുണ്ട്.
II. 6 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം .
എം.എസ്.സി.- എഡ്.
advertisement
മാത്തമാറ്റിക്സ്
ഫിസിക്സ്
കെമിസ്ട്രി
ഫിസിക്‌സ്,കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കുമെന്നതാണ്, ഈ ആറു വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ സവിശേഷത.
സയൻസും മാത്‌സുമടങ്ങിയ പ്ലസ്‌ടു സ്ട്രീം, 50% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചിരിക്കണം.പട്ടികജാതി/വർഗ്ഗ/ഭിന്നശേഷി / സാമ്പത്തികപിന്നാക്ക വിഭാഗക്കാരാണെങ്കിൽ 45% മാർക്കു  മതി. ഓരോ സബ്ജറ്റ് കോമ്പിനേഷനുകൾക്കും
(മാത്‌സ്,ഫിസിക്സ്, കെമിസ്ട്രി ) 15 സീറ്റ് വീതം, മൈസൂരുവിലുണ്ട്.
advertisement
ആറു വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ അഞ്ചാം വർഷത്തിലേക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി പ്രവേശനമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബിരുദതലത്തിൽ പഠിച്ച് നിർദിഷ്ട ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവർക്കാണ് , അവസരമുള്ളത്.
അപേക്ഷാ ക്രമം
എല്ലാ പ്രോഗ്രാമുകളിലേയ്ക്കും ഓൺലൈൻ അപേക്ഷ, ജൂൺ 6 വരെ സമർപ്പിക്കാം. ജൂലൈ 2 ന് ആണ് പ്രവേശന പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. മുൻവർഷത്തെ ചോദ്യപേപ്പറുകളും പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.ഈ വർഷം അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.
advertisement
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം;
വിലാസം
Principal,
Regional Institute of Education(NCERT),
Manasagangothri,
Mysuru – 570006
Karnataka.
ഫോൺ
0821 – 2514095
ഫാക്സ്
0821 – 2515665
ഇ-മെയിൽ
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
അധ്യാപന അഭിരുചിയുണ്ടോ ? മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിക്കാം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement