രാജ്യത്തെ 15 സർവകലാശാലകൾ കൂടി സിയുഇടി (CUET) വഴി പിജി പ്രവേശനം നടത്താനൊരുങ്ങുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (CUET PG) 2023 പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളും എൻടിഎ അറിയിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കുന്നതിനൊപ്പം CUET PG ഇൻഫർമേഷൻ ബുള്ളറ്റിനിൽ വരുത്തിയ ഭേദഗതികളുടെ വിശദാംശങ്ങളും ഈ ഔദ്യോഗിക അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്. ഇൻഫർമേഷൻ ബുള്ളറ്റിനിലെ പന്ത്രണ്ടാം പേജിലും 68-ാം പേജിലും ചില അച്ചടിപ്പിശക് സംഭവിച്ചിട്ടുണ്ടെന്നും എൻടിഎ അറിയിച്ചു.
ഹിന്ദു സ്റ്റഡീസ് (ACQP08) ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടായിരിക്കും എന്നാണ് ഈ ബുള്ളറ്റിനിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് സംസ്‌കൃതത്തിലും ഇംഗ്ലീഷിലുയിരിക്കും എന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ കോഴ്‌സുകളെക്കുറിച്ചും സർവകലാശാലകളെക്കുറിച്ചും നീക്കം ചെയ്ത കോഴ്സുകളെക്കുറിച്ചും എൻടിഎ അറിയിച്ചിട്ടുണ്ട്. അപേക്ഷകർക്ക് cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പുതിയ നോട്ടീസ് പരിശോധിക്കാവുന്നതാണ്. ഏപ്രിൽ 19 നു രാത്രി 11.50 വരെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളമുള്ള സെൻട്രൽ, സ്റ്റേറ്റ്, ഡീംഡ്, സ്വകാര്യ സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായാണ് സിയുഇടി പിജി 2023 പരീക്ഷ നടത്തുന്നത്.
താഴെപ്പറയുന്നവയാണ് സിയുഇടി (CUET) വഴി പിജി പ്രവേശനം നടത്താനൊരുങ്ങുന്ന പുതിയ 15 സർവകലാശാലകൾ
ജമ്മു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശിലെ എസ്‍ആർഎം യൂണിവേഴ്സിറ്റി, ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്‌സിറ്റി, സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റി, ത്രിപുര യൂണിവേഴ്‌സിറ്റി, ഡോ ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ സാഗർ എന്നിവയെല്ലാം തങ്ങളുടെ സിയുഎടി പിജി പ്രോഗ്രാമുകളുടെ പട്ടികയിൽ പുതിയ ചില കോഴ്‌സുകൾ കൂടി ചേർത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Admissions, CUET, University