പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻ്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ , സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക ജാതി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്. ബിരുദമാണ് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രില്‍ 16. കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
advertisement
പിഎം അജയ് പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന പരിപാടിയാണിത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 03, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം