കാപ്പി രുചിച്ച് ജോലി നേടാൻ താല്പര്യമുണ്ടോ ? യോഗ്യത നേടാൻ വഴിയുണ്ട്
- Published by:Sarika N
- trending desk
Last Updated:
രാജ്യത്തെ കോഫി വ്യവസായ മേഖലയില്‍ കോഫി ടേസ്റ്റര്‍ ആയി പ്രവര്‍ത്തിക്കാനാവശ്യമായ അറിവും കഴിവും ലഭിച്ച വിദഗ്ധരെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച കോഴ്‌സാണിത്.
കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പിജി ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കോഫി വ്യവസായ മേഖലയില്‍ കോഫി ടേസ്റ്റര്‍ ആയി പ്രവര്‍ത്തിക്കാനാവശ്യമായ അറിവും കഴിവും ലഭിച്ച വിദഗ്ധരെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച കോഴ്‌സാണിത്.കോഫി കള്‍ട്ടിവേഷന്‍ പ്രാക്ടീസസ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രാക്ടീസസ്, കോഫീ ക്വാളിറ്റി ഇവാല്യുവേഷന്‍, റോസ്റ്റിംഗ്, ബ്രൂവിംഗ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ്, എന്നിവയാണ് കോഴ്‌സിന്റെ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നത്.
മൂന്ന് ട്രൈസെമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമാണിത്. പഠനമാധ്യമം ഇംഗ്ലീഷാണ്. ആദ്യ ട്രൈസെമസ്റ്റര്‍ ചിക്കമംഗളുരു ബലേഹോണൂര്‍ സിസിആര്‍ഐയിലായിരിക്കും. ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും അനുവദിക്കും.ഓപ്പണ്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും പ്രവേശനം ലഭ്യമാണ്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക റെക്കോര്‍ഡ്, വ്യക്തിഗത അഭിമുഖവം സെന്‍സറി ഇവാല്യുവേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ബിരുദമുള്ളവര്‍ക്കും ഈ പ്രോഗ്രാമിന് അപേക്ഷിക്കാം.കോഴ്‌സിന്റെ അപേക്ഷാ ഫോം കോഫി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബംഗളുരുവിലുള്ള കോഫി ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷ ഫോം വാങ്ങാവുന്നതാണ്.
advertisement
അപേക്ഷാ ഫീസ് 1500 രൂപയാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 16നകം ലഭിക്കത്തക്ക രീതിയില്‍ ഡിവിഷണല്‍ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോര്‍ഡ്, നമ്പര്‍ 1, ഡോ. ബി.ആര്‍ അംബേദ്കര്‍ വീഥി, ബംഗളുരു-560001 എന്ന വിലാസത്തില്‍ അയയ്ക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.അഭിമുഖവും സെലക്ഷനും ഒക്ടോബര്‍ 18ന് ആയിരിക്കും. കോഴ്‌സിന്റെ ഫീസ് 2,50,000 ആണ്. പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. ഈ വിഭാഗക്കാര്‍ അപേക്ഷയ്‌ക്കൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും നല്‍കണം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 27, 2024 2:08 PM IST


