വിദേശത്ത് പഠിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? എളുപ്പത്തിൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ അഞ്ച് കാര്യങ്ങൾ

Last Updated:

വായ്പാ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..

ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കാനായി വിദേശത്തേക്ക് പോകുന്നത്. മിക്ക വിദ്യാർത്ഥികളും ഇതിനായി വിദ്യാഭ്യാസ വായ്പകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല.
റിപ്പോർട്ടുകളനുസരിച്ച് 2024ൽ ഏകദേശം 18 ലക്ഷത്തോളം വിദ്യാർത്ഥികൾ വിദേശത്ത് ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുത്തേക്കാം. എന്നാൽ ഒരു വിദ്യാഭ്യാസ വായ്പ എങ്ങനെ എളുപ്പത്തിൽ നേടാമെന്ന് നോക്കാം. വായ്പാ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
പഠനത്തിനായി പ്രശസ്ത സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുക
ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് വലിയ പങ്കുണ്ട്. പഠനത്തിനായി ഒരു സർവകലാശാലയോ കോളേജോ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ ഫീസുള്ള, അത്ര പ്രശസ്തമല്ലാത്ത സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് ഒരു തടസമാണ്. ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ആ സ്ഥാപനത്തിലെ പഠനാവശ്യങ്ങൾക്കായി ബാങ്ക് വിദ്യാഭ്യാസ വായ്പ നൽകുമോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.
advertisement
ഒന്നിലധികം ഓപ്ഷനുകൾ
വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പകൾ ബാങ്കുകളിൽ നിന്ന് മാത്രമല്ല ലഭിക്കുക. ഇക്കാലത്ത്, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ കൂടാതെ, പ്രൊഡിജി ഫിനാൻസ്, എം പവർ പോലുള്ള അന്താരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസ വായ്പകൾ നൽകുന്നുണ്ട്. കൂടാതെ, വിവിധ സർവകലാശാലകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ട്.
മികച്ച ക്രെഡിറ്റ് സ്കോർ
മറ്റേതൊരു വായ്പയെയും പോലെ വിദ്യാഭ്യാസ വായ്പയ്ക്കും മികച്ച സിബിൽ സ്കോർ നിർണായകമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നേരത്തെ എടുത്തിട്ടുള്ള എല്ലാത്തരം വായ്പകളും സമയബന്ധിതമായി തിരിച്ചടയ്ക്കുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
advertisement
സ്കോളർഷിപ്പുകളും ഗ്രാന്റുകളും
വിദേശത്ത് പഠിക്കുമ്പോൾ ലഭ്യമാകുന്ന സ്കോളർഷിപ്പുകളെയും ഗ്രാന്റുകളെയും കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ചില സർവകലാശാലകളും കോളേജുകളും വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മുഴുവൻ സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോ ഗ്രാന്റോ ലഭിക്കുമ്പോൾ വിദ്യാഭ്യാസ വായ്പ എടുക്കേണ്ട ആവശ്യകത കുറയ്ക്കാനുമാകും. കൂടാതെ, ഇപ്പോൾ, ലോൺ സ്കോളർഷിപ്പുകളും ലഭ്യമാണ്. ടാറ്റ ഫൗണ്ടേഷൻ, ആഗാ ഖാൻ ഫൗണ്ടേഷൻ, തുടങ്ങിയ സ്ഥാപനങ്ങൾ ഇത്തരം പലിശരഹിത ലോൺ സ്കോളർഷിപ്പുകളും ഗ്രാന്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
വായ്പയ്ക്കായുള്ള അവശ്യ രേഖകൾ തയ്യാറാക്കുക
advertisement
കെ‌വൈ‌സി രേഖകൾ, സാലറി സ്ലിപ്പുകളും ആദായ നികുതി റിട്ടേണുകളും തുടങ്ങിയ രേഖകൾ തയ്യാറാക്കി വെക്കുക. കൂടാതെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ലഭിച്ച അഡ്മിഷൻ സംബന്ധിച്ച സ്ഥിരീകരണ കത്തും മറ്റ് രേഖകളും ഉണ്ടായിരിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Career/
വിദേശത്ത് പഠിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? എളുപ്പത്തിൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ അഞ്ച് കാര്യങ്ങൾ
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement