സംസ്ഥാനത്ത് നാല് ജില്ലകളിൽ പുതിയ ഐടിഐകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് സർക്കാർ ഐടിഐകള്‍ ആരംഭിക്കുക.
സംസ്ഥാനത്ത് നാല് ജില്ലകളിൽ പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ചാല, തൃശൂർ ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, പാലക്കാട് തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, മലപ്പുറം തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക. മന്ത്രിസഭായോഗത്തിന്റേതാണ് തിരുനമാനം.
നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
പുതിയ ഗവ. ഐടിഎകളും ട്രേഡുകളും
ഗവ.ഐ.ടി.ഐ നാഗലശ്ശേരി (പാലക്കാട്)
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്
3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
4) ഇൻഫർമേഷൻ ടെക്നോളജി
advertisement
ഗവ. ഐ.ടി.ഐ എടപ്പാൾ (മലപ്പുറം)
1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
3) മെക്കാനിക് മോട്ടോർ വെഹിക്കിൾ
4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
ഗവ. ഐ.ടി.ഐ പീച്ചി (തൃശൂർ)
1) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
2) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
3) ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
4) മെക്കാനിക് മോട്ടോർ വെഹിക്കിൾ
ഗവ. ഐ.ടി.ഐ ചാല (തിരുവനന്തപുരം)
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2) ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ
advertisement
3) മറൈൻ ഫിറ്റർ
4) മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്
5) വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2024 11:52 AM IST