IIITകളിലും NITകളിലും MCA പഠിക്കണോ? പൊതു പ്രവേശന പരീക്ഷയായ NIMCETന് ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഏപ്രിൽ 20 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം
രാജ്യത്തെ വിവിധ എൻ.ഐ.ടികളിലും വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും (ഐ.ഐ.ഐ.ടി) നടത്തുന്ന മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ 'നിംസെറ്റ്-2024' ന് ഇപ്പോൾ അപേക്ഷിക്കാം. നിം സെറ്റ് 2024 പ്രവേശന വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 20 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. ജൂൺ എട്ടിന് ദേശീയതലത്തിൽ പരീക്ഷ നടത്തും.
എൻ.ഐ.ടി ജംഷഡ്പൂരിനാണ്, പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ളത്. എൻ.ഐ.ടി-തിരുച്ചിറപ്പള്ളി, വാറങ്കൽ, സുരത്കൽ, റായ്പൂർ, കുരുക്ഷേത്ര, ജംഷഡ്‌പൂർ,ഭോപ്പാൽ, അലഹബാദ്, അഗർത്തല എന്നിവിടങ്ങളിലാണ് എം.സി.എ കോഴ്‌സുള്ളത്.
അപേക്ഷാ ക്രമം
ഓൺലൈൻ ആയി മാത്രമേ, അപേക്ഷിക്കാനാകൂ. ജനറൽ വിഭാഗങ്ങൾക്ക് 2500/- രൂപയാണ്,അപേക്ഷ ഫീസ് എന്നാൽ എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 1250/- രൂപ മതി. എസ്.സി/എസ്. ടി/ഒ.ബി.സി/ഇ.ഡബ്ലിയു.എസ്/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് സീറ്റുകളിൽ സംവരണമുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് മൊത്തം 60 ശതമാനം മാർക്കോ/6.5 സി.ജി.പി.എയിൽ കുറയാതെയുള്ള ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക്. ഉള്ളവർക്കാണ്, അവസരം. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ മതിയാകും. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
advertisement
പ്രവേശനപരീക്ഷാ മാതൃക
നിംസെറ്റിൽ മാത്തമാറ്റിക്‌സ്, അനാലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, കംപ്യൂട്ടർ അവെയർനെസ്സ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലായി മൾട്ടിപ്ൾ ചോയ്‌സ് മാതൃകയിൽ 120 ചോദ്യങ്ങൾ ഉണ്ടാകും. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് , പ്രവേശനം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 06, 2024 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
IIITകളിലും NITകളിലും MCA പഠിക്കണോ? പൊതു പ്രവേശന പരീക്ഷയായ NIMCETന് ഇപ്പോൾ അപേക്ഷിക്കാം