കൊടുംവേനൽ; തമിഴ്‌നാട്ടിൽ സ്‌കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു; ക്ലാസുകൾ ജൂൺ 12ന്

Last Updated:

ക്ലാസുകൾ ജൂൺ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അറിയിച്ചു

കടുത്ത വേനൽച്ചൂടിനെത്തുടർന്ന് തമിഴ്നാട്ടിൽ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു. ക്ലാസുകൾ ജൂൺ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അറിയിച്ചു. ജൂൺ രണ്ടിന് പുതിയ അധ്യനവർഷം ആരംഭിക്കേണ്ടിയിരുന്നത് നേരത്തേ ജൂൺ ഏഴിലേക്ക് മാറ്റിയിരുന്നു. 6 മുതൽ 12 വരെയുള്ള ക്ലാസുകൾ സ്‌കൂളുകൾ ജൂൺ 12 മുതലും 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ജൂൺ 15 മുതലും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസ് മാറ്റിവെയ്ക്കുന്നതു സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദ്യാഭ്യാസ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ അറിയിപ്പ് എത്തിയത്. തമിഴ്നാട് അതിശക്തമായ വേനൽച്ചൂടിനാണ് സാക്ഷ്യം വഹിക്കുന്നത്. ഉഷ്ണതരംഗത്തിനും സാധ്യതയുള്ളതിനാലാണ് സ്‌കൂളുകൾ തുറക്കുന്നത് ഇനിയും വൈകുന്നത്. അതേസമയം, രണ്ട് മാസം മധ്യവേനലവധിക്ക് ശേഷം ജൂൺ ഒന്നിനാണ് കേരളത്തിൽ സ്കൂളുകൾ തുറന്നത്. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തിയത്. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
advertisement
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 2023 -24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് കേരള സർക്കാർ പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന വ്യാപകമായി പ്രത്യേകം പ്രവേശനോത്സവങ്ങള്‍ നടന്നിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ സ്കൂളുകളിൽ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെ എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ രം​ഗത്തെത്തിയിരുന്നു.
advertisement
വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് അധ്യാപക സംഘടന പറയുന്നു. ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി വന്നത് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്തുവാന്‍ അധ്യാപകർക്കും കഴിഞ്ഞ ഒരാഴ്ചത്തെ പാഠഭാഗങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്കും ആവശ്യമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടതെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഈ വിഷയത്തിൽ വിവാദങ്ങള്‍ക്കിട നല്‍കാതെ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമായി വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
advertisement
Summary: Tamil Nadu’s School Education Minister, Anbil Mahesh Poyyamozhi, has said that the reopening of schools in the state will be postponed by a few more days in view of the scorching summer
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
കൊടുംവേനൽ; തമിഴ്‌നാട്ടിൽ സ്‌കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു; ക്ലാസുകൾ ജൂൺ 12ന്
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement