സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഏറെ ഗൂഗിള്‍ ചെയ്യുന്ന 10 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
- Published by:Vishnupriya S
- news18-malayalam
Last Updated:
സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുന്നവർ ഗൂഗിളിനോട് ചോദിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട 10 ചോദ്യങ്ങളും ഉത്തരങ്ങളും
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് തയ്യാറെടുക്കുന്നത്. ഓരോ വർഷവും 1000ത്തിലധികം ഒഴിവുകളാണ് വരുന്നത്. പത്ത് ലക്ഷത്തിലധികം പേർ ഓരോ തവണയും പരീക്ഷ എഴുതുന്നതായാണ് ഏകദേശ കണക്ക്. അതിനാൽ തന്നെ ഉദ്യോഗാർഥികൾ തമ്മിലുള്ള മത്സരം ശക്തമാണ്.
12ാം ക്ലാസ് പരീക്ഷയെഴുതിയതിന് ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുണ്ട്. ചിലർ ഡിഗ്രി കഴിഞ്ഞും മറ്റ് ചിലർ ജോലിയിൽ നിന്നുള്ള അനുഭവ സമ്പത്തിന് ശേഷവുമെല്ലാം പരീക്ഷ എഴുതി നോക്കുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുവർക്ക് പലവിധ സംശയങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഗൂഗിളിനോട് ചോദിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട 10 ചോദ്യങ്ങളും ഉത്തരങ്ങളും എന്താണെന്ന് നോക്കാം.
ആർക്കെല്ലാം സിവിൽ സർവീസ് പരീക്ഷ എഴുതാം?
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ള ഇന്ത്യൻ പൗരന്/പൗരയ്ക്ക് പരീക്ഷയെഴുതാം. ജനറൽ, എസ‍്‍സി, എസ‍്‍ടി, ഒബിസി, ഇഡബ്ല്യൂഎസ്, ഭിന്നശേഷിക്കാർ എന്നിങ്ങനെ ഓരോ വിഭാഗത്തിലും ഉള്ളവർക്ക് വ്യത്യസ്തമായ പ്രായപരിധിയാണുള്ളത്. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ: upsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
advertisement
12ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം യുപിഎസ‍്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാമോ?
യുപിഎസ‍്‍സി പരീക്ഷകളിൽ മികച്ച വിജയം നേടിയിട്ടുള്ളവരും വിദഗ്ദരും നിർദ്ദേശിക്കുന്നത് 12ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം തന്നെ പരിശീലനം ആരംഭിക്കണമെന്നാണ്. പരീക്ഷയ്ക്ക് നിങ്ങൾ എടുക്കുന്ന ഓപ്ഷണൽ വിഷയം തന്നെ ബിരുദത്തിന് പഠിക്കുന്നതാണ് നല്ലത്.
ബിരുദത്തിന് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുക്കാമോ?
ഏറ്റവും കൂടുതൽ പേർ ബിരുദ പഠനത്തിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ബിരുദത്തിന് പഠിച്ച വിഷയം തന്നെ നിങ്ങൾക്ക് ഓപ്ഷണൽ വിഷയം ആയി എടുക്കാവുന്നതാണ്.
advertisement
ജോലി ചെയ്ത് കൊണ്ട് ഒരാൾക്ക് യുപിഎസ‍്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാമോ?
ജോലി ചെയ്യുന്നതിനിടെ പരിശീലനം നടത്തിയാണ് യുപിഎസ‍്‍സിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഐഎഎസ്, ഐപിഎസ്, ഐആർഎസ്, ഐഎഫ്എസ് പരീക്ഷകൾ എഴുതി വിജയിച്ചിട്ടുള്ളത്. സമയം നന്നായി ഉപയോഗപ്പെടുത്തി പഠിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കോച്ചിങ് ഇല്ലാതെ പരീക്ഷ പാസ്സാവുമോ?
കോച്ചിങ് ഇല്ലാതെ തീർച്ചയായും പരീക്ഷ പാസ്സാവാൻ സാധിക്കും. സ്വയം പഠിച്ച് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തി സർക്കാർ സർവീസിൽ ഉന്നത പദവിയിൽ എത്തിയിട്ടുള്ള നിരവധി പേർ നമുക്ക് ചുറ്റും തന്നെയുണ്ട്.
advertisement
തയ്യാറെടുപ്പ് ആരംഭിക്കാനുള്ള മികച്ച പ്രായം ഏതാണ്?
യുപിഎസ‍്‍സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിൽ പരീക്ഷ എഴുതണമെന്ന കാര്യം നിങ്ങളുടെ മനസ്സിൽ വേണം. എന്നാൽ, വിദഗ്ദർ പറയുന്നത് യുപിഎസ‍്‍സി പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങാനുള്ള മികച്ച പ്രായം 18 മുതൽ 23 വയസ്സ് വരെയാണെന്നാണ്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം പരിശീലനം തുടങ്ങാമോ?
സിവിൽ സർവീസ് പരീക്ഷ എഴുതി ഒരു മികച്ച ജോലിയാണ് ലക്ഷ്യമെന്ന് ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ച് കഴിഞ്ഞാൽ ഏറ്റവും നേരത്തെ തന്നെ പരിശീലനം തുടങ്ങുന്നതാണ് നല്ലത്.
advertisement
സർക്കാർ ജോലിക്ക് തയ്യാറെടുക്കുമ്പോൾ മറ്റൊരു ഓപ്ഷൻ കൂടി ചിന്തിക്കേണ്ടതുണ്ടോ?
യുപിഎസ‍്‍സി പോലുള്ള മത്സര പരീക്ഷകൾ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിജയവും പരാജയവും നിങ്ങൾക്ക് ഒരുപോലെ പ്രതീക്ഷിക്കാം. അതിനാൽ തന്നെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് എപ്പോഴും ഒരു പ്ലാൻ ബി ഉള്ളത് നല്ലതാണ്.
ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ‍്‍സി ടോപ്പർ ആവാൻ സാധിക്കുമോ?
കനിഷ്‌ക കടാരിയ ഐഎഎസ്, ടിന ദാബി ഐഎഎസ്, ഷാ ഫൈസൽ ഐഎഎസ്, രൂപ മിശ്ര ഐഎഎസ്, അങ്കുർ ഗാർഗ് ഐഎഎസ്, സൗരഭ് മഹേശ്വരി ഐഎഎസ്, ഭാവന ഗാർഗ് ഐഎഎസ് എന്നിവർ ആദ്യശ്രമത്തിൽ തന്നെ ഒന്നാം റാങ്ക് നേടിയവരാണ്. അൽപം കഠിനാധ്വാനം ചെയ്‌താൽ നിങ്ങൾക്കും മികച്ച വിജയം നേടാൻ കഴിയും.
advertisement
സ്കൂൾ വിദ്യാഭ്യാസം പരീക്ഷയെഴുതുന്നവർക്ക് ഗുണം ചെയ്യുമോ?
എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയാണ് പൊതുവിൽ യുപിഎസ‍്‍സി നടത്തുന്നത്. ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങൾ പഠിച്ചാൽ നിങ്ങൾക്ക് പരീക്ഷയിൽ മികച്ച പ്രകടനം നടത്താനാവും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 29, 2024 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഏറെ ഗൂഗിള്‍ ചെയ്യുന്ന 10 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും