UAE സ്‌കൂളുകളില്‍ നിരവധി ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം മുതല്‍
- Published by:Sarika KP
- news18-malayalam
Last Updated:
സ്‌കൂളുകളെ ആശ്രയിച്ച്, അധ്യാപകര്‍ക്ക് 5,000 ദിര്‍ഹം (1.1 ലക്ഷം രൂപ) മുതല്‍ 22,000 ദിര്‍ഹം (496237.06 രൂപ) വരെ ശമ്പളം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായ്: പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ യുഎഇയിലെ സ്‌കൂളുകൾ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ ആറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 2023-24 അധ്യയന വര്‍ഷത്തിലേയ്ക്ക് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ തേടുന്നത്.
ജെംസ് എഡ്യൂക്കേഷന്‍, താലീം, നോര്‍ഡ് ആംഗ്ലിയ എഡ്യൂക്കേഷന്‍ തുടങ്ങി നിരവധി പ്രമുഖ സ്‌കൂളുകളില്‍ ഒഴിവുകളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോഴും പല തസ്തികകളിലും ഒഴിവുകളുണ്ട്.
വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി നോര്‍ഡ് ആംഗ്ലിയ ഇന്റര്‍നാഷണല്‍ സ്‌കൂളും അബുദാബിയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളും നവംബറില്‍ വാര്‍ഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നുണ്ട്. ജുമൈറയില്‍ പുതിയ ബ്രിട്ടീഷ് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍, റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്ന് താലീമിലെ എച്ച്ആര്‍ ഡയറക്ടര്‍ തലത് ഷീരാസി അറിയിച്ചു. നിലവില്‍ ഈ ഗ്രൂപ്പില്‍ 3000 ജീവനക്കാരുണ്ട്.
advertisement
Also read-മരം നട്ട് പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം: ഹരിയാന വിദ്യാഭ്യാസ മന്ത്രി
‘അധ്യാപക-അനധ്യാപക പോസ്റ്റുകളില്‍ ഞങ്ങള്‍ മികച്ച ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നത്. യുകെ, നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് അധികവും നിയമിക്കുന്നത്, ‘തലത് ഷീരാസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളുകളെ ആശ്രയിച്ച്, അധ്യാപകര്‍ക്ക് 5,000 ദിര്‍ഹം (1.1 ലക്ഷം രൂപ) മുതല്‍ 22,000 ദിര്‍ഹം (496237.06 രൂപ) വരെ ശമ്പളം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ ജോബ് ,റിക്രൂട്ടിംഗ് സൈറ്റുകളിലൊന്നായ Glassdoor ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചില ജോലികളില്‍ ലഭിക്കുന്ന ശരാശരി ശമ്പളം എത്രയെന്ന് നോക്കാം:
advertisement
– ഏഷ്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന് 8,000 ദിര്‍ഹം വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
– ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്‌കൂളിലെ എലിമെന്ററി സ്‌കൂള്‍ അധ്യാപകര്‍ക്ക് തുടക്കത്തില്‍ 13,000 ദിര്‍ഹം ലഭിക്കും.
– ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകർക്ക് (പിടി) 9,000 ദിര്‍ഹം ലഭിക്കും.
– ദുബായിലെ ഇന്‍ക്ലൂഷന്‍ അധ്യാപകര്‍ക്ക് (സ്‌പെഷ്യല്‍ സ്റ്റുഡന്റ്ഡിനെ പഠിപ്പിക്കുന്ന അധ്യാപകർ) 11,000 ദിര്‍ഹം മുതല്‍ ലഭിക്കുന്നതാണ്.
– അക്കൗണ്ട് മാനേജര്‍ക്ക് 20,000 ദിര്‍ഹം മുതല്‍ ശമ്പളമായി ലഭിക്കും.
advertisement
– ഏഷ്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് 25,000 മുതലാണ് ശമ്പളം തുടങ്ങുന്നത്. സ്‌കൂള്‍ അക്കൗണ്ടന്റുമാര്‍ക്ക് 9,500 ദിര്‍ഹം ലഭിക്കും.
അതേസമയം, യുഎഇയിലെ 28 പൊതുവിദ്യാലയങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. യുഎഇ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണിത്. യുഎഇയിലെ ഏകദേശം 28 പൊതുവിദ്യാലയങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ മേഖലയിലെ ”പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക്” നടത്തിപ്പിനായി കൈമാറുമെന്നാണ് വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 13, 2023 1:43 PM IST