മരം നട്ട് പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം: ഹരിയാന വിദ്യാഭ്യാസ മന്ത്രി

Last Updated:

ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക

ചണ്ഡീഗഢ്: മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവയെ പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം നല്‍കാന്‍ പദ്ധതിയിട്ട് ഹരിയാന സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം ഒമ്പതാം ക്ലാസ്സിലെത്തുന്നവര്‍ മരം നട്ടുപിടിപ്പിക്കണം. പ്ലസ്ടു വരെയുള്ള കാലയളവില്‍ ഈ മരത്തെ സംരക്ഷിക്കണമെന്നും പദ്ധതിയില്‍ പറയുന്നു. ഈ ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1 മുതല്‍ 5 വരെ മാര്‍ക്ക് അധികം നല്‍കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു. പദ്ധതി രേഖ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും കന്‍വര്‍ പാല്‍അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച ചെടിയുടെ ആരോഗ്യം വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പഞ്ച്കുലയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ചെടി വിതരണം നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ ഓരോ സ്‌കൂളിലും പ്രത്യേകം ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.
advertisement
സംസ്ഥാനത്തെ 1.93 ലക്ഷം വിദ്യാര്‍ത്ഥികളാണ് 9-ാം ക്ലാസ്സില്‍ പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാബ്‍ലെറ്റുകളിലെ മൊബൈല്‍ ഡിവൈസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ലംഘനത്തെപ്പറ്റിയും മന്ത്രി സംസാരിച്ചു. സോഫ്റ്റ് വെയര്‍ ലംഘനത്തിലൂടെ എല്ലാത്തരം വെബ്‌സൈറ്റുകളിtലേക്കുമെത്താന്‍ വിദ്യാര്‍ത്ഥിയ്ക്ക് കഴിയുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വെബ്‌സൈറ്റുകള്‍ മാത്രമുപയോഗിക്കാനായി പരിമിതപ്പെടുത്തിയ സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു. ലംഘനം നടത്തിയ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കണ്ടെത്തണമെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അവരുടെ പക്കല്‍ നിന്ന് ടാബ്‍ലെറ്റ് തിരിച്ച് വാങ്ങണമെന്നും മന്ത്രി പറഞ്ഞു.
advertisement
വിതരണം ചെയ്ത ടാബ്‍ലെറ്റുകളില്‍ വളരെ കുറച്ച് എണ്ണത്തിലാണ് സോഫ്റ്റ് വെയര്‍ ലംഘനം നടന്നത്. അതിനാല്‍ ഭാവിയില്‍ ഇവ തെറ്റായി കൈകാര്യം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ടാബ്‍ലെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ” മനുഷ്യര്‍ക്കിടയിലെ അന്തരം കുറയ്ക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാറില്ല. അതുകൊണ്ടാണ് ഹരിയാന സര്‍ക്കാര്‍ 10-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബ്‍ലെറ്റ് അനുവദിച്ചത്,” എന്നാന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
മരം നട്ട് പരിപാലിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മാര്‍ക്ക് വരെ അധികം: ഹരിയാന വിദ്യാഭ്യാസ മന്ത്രി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement