മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
മൽസര പരീക്ഷയ്ക്ക് ഓൺലൈൻ ആയി പഠിക്കുന്നവർക്കും ധന സഹായം അനുവദിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാരിന് കീഴിലെ കേരള മുന്നോക്ക ക്ഷേമ കോർപറേഷൻ നൽകുന്ന വിദ്യ സമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, PSC, SSC, UPSC തുങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന നിർദിഷ്ട വിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7 ആണ്.
അപേക്ഷകർ, ജനറൽ വിഭാഗത്തിൽ (സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ) ആയിരിക്കണം. ഒ.ബി.സി./ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. മൽസര പരീക്ഷയ്ക്ക് ഓൺലൈൻ ആയി പഠിക്കുന്നവർക്കും ധന സഹായം അനുവദിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
1.മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമ പഠനം, കേന്ദ്ര സർവകലാശാല (സി.യു.ഇ.ടി.) എന്നിവയുടെ പ്രവേശന പരീക്ഷ പരിശീലനം
മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോ വിഷയത്തിലും B+ അല്ലെങ്കിൽ 70% മാർക്ക് നേടിയിരിക്കണം. ഹയർസെക്കൻ്ററി പഠനം പൂർത്തിയാക്കിയവർ ഫിസിക്സ്, കെമിസ്ട്രി, ഓപ്ഷണൽ വിഷയം എന്നിവയിൽ ഓരോ വിഷയത്തിലും B+ അല്ലെങ്കിൽ 70% മാർക്ക് നേടിയിരിക്കണം.നിയമ പഠനം, കേന്ദ്ര സർവ്വകലാശാല പ്രവേശന പരീക്ഷകൾക്കായി ഹയർസെക്കൻ്ററി/തത്തുല്യ പരീക്ഷയിൽ B ഗ്രേഡ് അല്ലെങ്കിൽ 60% മാർക്ക് നേടേണ്ടതുണ്ട്.പരമാവധി 480 പേർക്ക് ആനുകൂല്യം ലഭിയ്ക്കും. ബിരുദാനന്തര ബിരുദപ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ബിരുദ തലത്തിൽ 60% മാർക്ക് എങ്കിലും നേടിയിരിക്കണം.
advertisement
2.ബാങ്ക്, എസ്.എസ്.സി., പി.എസ്.സി., യുപി.എസ്.സി. (സിവിൽ സർവീസ് ഒഴികെ), തുടങ്ങിയവയ്ക്കുള്ള പരിശീലനം
ബാങ്ക്, എസ്.എസ്.സി., പി.എസ്.സി., യുപി.എസ്.സി തുടങ്ങിയ പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം.
ഈ കാറ്റഗറിയിൽ പരമാവധി 400 പേർക്കാണ്, അവസരമുള്ളത്.
3.സിവിൽ സർവീസ് പരീക്ഷ പരിശീലനം
സിവിൽ സർവ്വീസ് പരീക്ഷാർത്ഥികളുടെ പരമാവധി പ്രായം 32 വയസ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രിലിമിനറി കോഴ്സ് ന് 32 പേർക്ക് വരെയും മെയിൻസ് പരീക്ഷക്ക് 8 പേർക്ക് വരെയും ഇന്റർവ്യൂ ക്ക് 4 പേർക്ക് വരെയുമാണ് പരമാവധി ആനുകൂല്യം അനുവദിക്കുന്നത്.
advertisement
4.നെറ്റ്, സെറ്റ് ,സി -ടെറ്റ്, കെ -ടെറ്റ് തുടങ്ങിയ യോഗ്യത നിർണ്ണയ പരീക്ഷകളുടെ പരിശീലനം
നെറ്റ്, സെറ്റ് ,സി -ടെറ്റ്, കെ -ടെറ്റ് തുടങ്ങിയ പരീക്ഷകൾക്കുള്ള അടിസ്ഥാന യോഗ്യത നേടിയവരായിരിയ്ക്കണം അപേക്ഷാർത്ഥികൾ.
സ്കോളർഷിപ്പ് ആനുകൂല്യം
1.മെഡിക്കൽ /എഞ്ചിനീയറിംഗ് ( യു.ജി./ പി.ജി.) എൻട്രൻസ് : 10,000/- വരെ
2.നിയമ പഠനം, സി.യു.ഇ.ടി. പ്രവേശന പരീക്ഷ പരിശീലനം : 10,000/- വരെ
3.ബാങ്ക് / എസ്.എസ്.സി., പി.എസ്.സി., യുപി.എസ്.സി. (സിവിൽ സർവീസ് ഒഴികെ) : 6,000/- വരെ
advertisement
4. സിവിൽ സർവ്വീസ്
പ്രിലിമിനറി :15,000/- വരെ
മെയിൻ : 25,000/- വരെ
ഇൻ്റർവ്യ : 30,000/- വരെ
5.നെറ്റ്, സെറ്റ് ,സി -ടെറ്റ്, കെ -ടെറ്റ് എന്നീപരീക്ഷകളുടെ പരിശീലനത്തിന് : 8,000/- വരെ.
അപേക്ഷ സമർപ്പണത്തിന് വേണ്ട രേഖകൾ
1.ജാതി തെളിയിക്കുന്ന രേഖ.
2.കുടുംബ വരുമാന സർട്ടിഫിക്കറ്റ്
3.മാർക്ക് ലിസ്റ്റ്.
4.പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
5.ബാങ്ക് പാസ്ബുക്ക് പകർപ്പ്.
6.റേഷൻ കാർഡ് പകർപ്പ്.
7.എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
advertisement
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 03, 2025 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം


