നിര്‍ബന്ധിത രാജി എന്താണെന്ന് വല്ല പിടിയുമുണ്ടോ ജോലിക്കാരേ?

Last Updated:

ഓഫീസിൽ ജീവനക്കാരുടെ പ്രകടനത്തിൽ പ്രശ്നമൊന്നും ഇല്ലെങ്കിലും ശമ്പളം തരാൻ കഴിയാതെ വരുമ്പോൾ കമ്പനികൾ അവരെ നിർബന്ധിത രാജിയിലേക്ക് എത്തിക്കുന്നതായി യുവാവ് പറയുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുൻ‌കൂർ അറിയിപ്പുകളില്ലാതെ നിർബന്ധപൂർവ്വം കമ്പനികൾ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഫീസിലെ ചുറ്റുപാട് മനഃപൂർവ്വം ജീവനക്കാർക്കെതിരാക്കിക്കൊണ്ട് അവരെ ജോലി രാജി വയ്ക്കാൻ കമ്പനികൾ പ്രേരിപ്പിക്കുന്നതായി ഒരു യുവാവ് ആരോപിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് യുവാവ് ഇക്കാര്യം പങ്ക് വച്ചത്.
ഓഫീസിൽ ജീവനക്കാരുടെ പ്രകടനത്തിൽ പ്രശ്നമൊന്നും ഇല്ലെങ്കിലും ശമ്പളം തരാൻ കഴിയാതെ വരുമ്പോൾ കമ്പനികൾ അവരെ നിർബന്ധിത രാജിയിലേക്ക് എത്തിക്കുന്നതായി യുവാവ് പറയുന്നു. വൻകിട കമ്പനികൾ പോലും ഈ രീതി നടപ്പാക്കുന്നുണ്ടെന്നും സാധാരണക്കാരായ ജീവനക്കാരാണ് പലപ്പോഴും ഇത്തരം നടപടികൾക്ക് ഇരകളാകേണ്ടി വരുന്നതെന്നും യുവാവ് പറയുന്നു. മാത്രമല്ല തങ്ങളുടെ ജീവനക്കാരോട് കമ്പനിക്ക് പ്രത്യേക താല്പര്യങ്ങൾ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു. കൂടാതെ കമ്പനികൾക്ക് നമ്മളെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുമെന്നും അതുകൊണ്ട് തന്നെ എല്ലാം സമർപ്പിച്ച് കമ്പനികൾക്കായി ജോലി ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും യുവാവ് പറയുന്നു. പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങൾ പങ്ക് വച്ച് പലരും രംഗത്ത് എത്തി.
advertisement
കോർപ്പറേറ്റ് രംഗത്ത് നമുക്കൊപ്പം നിന്ന് ഉപദേശങ്ങൾ നൽകാൻ ഒരാളില്ലെങ്കിൽ വലിയ ഒരു സമുദ്രത്തിൽ ഒറ്റപ്പെട്ട ഒരു ചെറിയ മത്സ്യത്തിന്റെ അവസ്ഥയായിരിക്കും നമുക്കെന്ന് ഒരാൾ പറഞ്ഞു. ഈ സാഹചര്യത്തെ മനസ്സിലാക്കാൻ തനിയ്ക്ക് കഴിയുമെന്നും സമാനമായ സാഹചര്യം താൻ അനുഭവിച്ചിട്ടുണ്ടെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. ദീർഘകാലം ഫ്രീലാൻസായി ജോലി ചെയ്ത ശേഷം ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചുവെന്നും എന്നാൽ കോവിഡിന് ശേഷം രണ്ട് പ്രോജക്ടുകളിലായി എട്ട് മാസത്തോളം ജോലി ചെയ്ത ശേഷം തന്നെ അവിടുന്ന് പിരിച്ചുവിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Career/
നിര്‍ബന്ധിത രാജി എന്താണെന്ന് വല്ല പിടിയുമുണ്ടോ ജോലിക്കാരേ?
Next Article
advertisement
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
  • * ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപ്പിച്ച് ഇന്ത്യ; 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ട്.

  • * 52-ാം സെഞ്ച്വറിയുമായി കോഹ്ലി തിളങ്ങി; 120 പന്തിൽ 135 റൺസ് നേടി. രോഹിത് 57, രാഹുൽ 60 റൺസ് നേടി.

  • * ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ തകർപ്പൻ ബൗളിംഗ്; യാദവ് 4 വിക്കറ്റ് വീഴ്ത്തി.

View All
advertisement