100 Crore Covid Vaccines | നൂറ് കോടി വാക്സിനേഷൻ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi) ഇച്ഛാശക്തിയുടെ വിജയമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിന്‍്റെ തെളിവാണ് നൂറ് കോടി വാക്സിനേഷനെന്ന് (Covid 19 Vaccination) അനുരാഗ് ഠാക്കുര്‍ പറഞ്ഞു. ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകരുടേത് കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ 21ന് രാവിലെ ഒമ്ബതേ മുക്കാലോടെയാണ് രാജ്യം ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം (Vaccination Drive) ഒമ്പത് മാസം കൊണ്ടാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
ചരിത്ര നിമിഷത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നൽകിയത്.
देश वैक्सीन शतक बनाने के करीब है।
इस स्वर्णिम अवसर के सहभागी बनने के लिए देशवासियों से मेरी अपील है कि जिनका वैक्सीनेशन बाकी है वो तत्काल टीका लगवाकर, भारत की इस ऐतिहासिक स्वर्णिम टीकाकरण यात्रा में अपना योगदान दें।
— Dr Mansukh Mandaviya (@mansukhmandviya) October 20, 2021
advertisement
കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ബേക്കൽ കോട്ടയിലും കണ്ണൂർ കോട്ടയിലും(St. Angelo Fort ) ആഘോഷങ്ങൾ നടക്കും.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വാക്സിൻ വിതരണം നടത്തിയത് ഉത്തർപ്രദേശിലാണ്.
advertisement
कोविड महामारी के दौरान कई ऐसे साहसिक चेहरे सामने आए हैं जिनकी मदद से घर-घर तक वैक्सीन लगवाने सम्बंधित जागरुकता पहुँचाने में मदद मिली है। आइए, मिलें ऐसे ही स्वयंसेवकों से और जानें उनके सेवा कार्यों के बारे में। @PMOIndia https://t.co/hhgD2B75sU
— Ministry of Health (@MoHFW_INDIA) October 20, 2021
advertisement
12 കോടിയിലേറെയാണ് ഉത്തർപ്രദേശിലെ വാക്സിനേഷൻ. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനങ്ങൾ ചുവടെ:
1. ഉത്തർപ്രദേശ്
2.മാഹാരാഷ്ട്ര
3.പശ്ചിമ ബംഗാൾ
4.ഗുജറാത്ത്
5.മധ്യപ്രദേശ്
6.ബിഹാർ
7.കർണാടക
8.രാജസ്ഥാൻ
9.തമിഴ്നാട്
10.ആന്ധ്രാപ്രദേശ്
Location :
First Published :
October 21, 2021 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
100 Crore Covid Vaccines | നൂറ് കോടി വാക്സിനേഷൻ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ


