ന്യൂഡല്‍ഹി: ഇറ്റലിയില്‍(Italy) നിന്ന് അമൃത്സറിലെത്തിയ 173 യാത്രക്കാര്‍ക്ക് കോവിഡ്(Covid-19) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായി റോമില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ വ്യക്തമാക്കി.
173 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം 179 യാത്രക്കാരുമായി ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 170ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Covid Third Wave| ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടും; പ്രതിദിന കേസുകൾ 10 ലക്ഷം വരെ ആയേക്കുമെന്ന് മുന്നറിയിപ്പ്ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ( Omicron) വകഭേദം മൂലമുണ്ടായ കോവിഡ് മൂന്നാം തരംഗം (Covid Third Wave)ജനുവരി അവസാനത്തോടെ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. IISc-ISI നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ്. ജനുവരി അവാസാനവും ഫെബ്രുവരിയിലും മൂന്നാം തരംഗം രൂക്ഷമാകും. പ്രതിദിനം പത്ത് ലക്ഷം കേസുകൾ വരെയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒമിക്രോൺ പകർച്ചാ നിരക്കിനെ അടിസ്ഥാനപ്പെടുത്തി പ്രൊഫസർ ശിവ അത്രേയ, പ്രൊഫസർ രാജേഷ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുക ജനുവരിയിലെ അവസാന ആഴ്ച്ചയായിരിക്കുമെന്നും ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ അതിന്റെ സ്വാധീനമുണ്ടാകുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാകുക ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ആയിരിക്കും.
ഡൽഹിയിൽ ജനുവരി പകുതിയോ മൂന്നാം ആഴ്‌ചയോ ആകാം മൂന്നാം തരംഗം രൂക്ഷമാകുക. തമിഴ്‌നാട്ടിൽ ഇത് ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യ വാരത്തിലോ ആയിരിക്കും. ഓരോ സംസ്ഥനത്തും രോഗബാധിതരുടെ ശതമാനത്തെ ആശ്രയിച്ചായിരിക്കും ഇത്.
നസംഖ്യയുടെ 30%, 60% അല്ലെങ്കിൽ 100% ആളുകൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. മുൻകാല അണുബാധയും വാക്‌സിനേഷനും അടക്കമുള്ളവ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ പ്രതിദിന കേസുകൾ ഏകദേശം 3 ലക്ഷം, 6 ലക്ഷം അല്ലെങ്കിൽ 10 ലക്ഷം വരെ ആകാം.
ഡിസംബർ അവസാനത്തോടെയാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കാൻ തുടങ്ങിയത്. കോവിഡിന്റെ പുതിയ തരംഗമായി ഇതിനെ സർക്കാർ ഇതുവരെ വിശേഷിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഒരു ലക്ഷത്തി പതിനേഴായിരത്തി ഒരു നൂറു പേർക്കാണ് ഒറ്റദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഒമിക്രോൺ കേസുകൾ മാത്രം മൂവായിരം കടന്നു. 3007 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.