Covid 19| റെക്കോർഡിട്ട് കോവിഡ് കണക്കുകൾ; ഇന്ന് 18,257 പേര്‍ക്ക് കോവിഡ്

Last Updated:

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരും.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4565 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 651, കൊല്ലം 256, പത്തനംതിട്ട 165, ആലപ്പുഴ 387, കോട്ടയം 316, ഇടുക്കി 70, എറണാകുളം 355, തൃശൂര്‍ 428, പാലക്കാട് 172, മലപ്പുറം 247, കോഴിക്കോട് 564, വയനാട് 86, കണ്ണൂര്‍ 714, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,686 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,40,486 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,37,036 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1916 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| റെക്കോർഡിട്ട് കോവിഡ് കണക്കുകൾ; ഇന്ന് 18,257 പേര്‍ക്ക് കോവിഡ്
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement