advertisement

Covid 19| കേരളത്തിൽ കോവിഡ് ഭീതി ഒഴിയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3262 പേര്‍ക്ക്

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 (Covid 19)സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 32,980 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 56 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 116 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,161 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 148 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 685, കൊല്ലം 219, പത്തനംതിട്ട 318, ആലപ്പുഴ 479, കോട്ടയം 790, ഇടുക്കി 710, എറണാകുളം 1486, തൃശൂര്‍ 714, പാലക്കാട് 351, മലപ്പുറം 448, കോഴിക്കോട് 624, വയനാട് 330, കണ്ണൂര്‍ 70, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,95,737 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,98,954), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,31,075) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,81,100) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 33 ശതമാനം (5,03,778) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
advertisement
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,71,893)
· ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള കാലയളവില്‍, ശരാശരി 54,262 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| കേരളത്തിൽ കോവിഡ് ഭീതി ഒഴിയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3262 പേര്‍ക്ക്
Next Article
advertisement
രാത്രി 12 മണിക്കുശേഷം മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി പിടിയിൽ
രാത്രി 12 മണിക്കുശേഷം മദ്യവിതരണം; ‘ആക്‌ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി പിടിയിൽ
  • ‘ആക്‌ഷൻ ഹീറോ ബിജു’ താരം അൽകു എന്ന ഷഫീഖ് 52 ലിറ്റർ മദ്യവുമായി എക്സൈസിന്റെ പിടിയിൽ.

  • എറണാകുളം ടൗണിൽ രാത്രി 12 മണിക്കുശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുകയായിരുന്നു.

  • 15 ലിറ്റർ വിദേശ മദ്യവും 58 ബോട്ടിൽ ബിയറും ഉൾപ്പെടെ പിടികൂടിയ കാറും എക്സൈസ് സംഘം കണ്ടെത്തി.

View All
advertisement