COVID-19 Drug | കോവിഡ് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികള്‍ക്കുള്ള മരുന്ന് കണ്ടെത്തിയതായി ഗവേഷകസംഘം

Last Updated:

ലാറസോട്ടൈഡ് മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തിയ കുട്ടികളില്‍ സ്‌പൈക്ക് പ്രോട്ടീന്റെ സെറം അളവ് വളരെ വേഗത്തില്‍ കുറഞ്ഞു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോവിഡ് 19 (Covid 19) വൈറസ് ബാധിച്ച കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്നതും ജീവന് ഭീഷണിയാകുന്ന അവസ്ഥയിൽ ചികിത്സിക്കാനുതകുന്നതുമായ ഒരു മരുന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാധാരണയായി കുട്ടികളില്‍ കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമേ കണ്ടു വരാറുള്ളൂവെങ്കിലും രോഗം ഭേദമായി ആഴ്ചകളും മാസങ്ങളും കഴിഞ്ഞ ശേഷം എംഐഎസ്‌സി എന്നറിയപ്പെടുന്ന മള്‍ട്ടി-ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (MIS-C = Multi-inflammatory syndrome in children) എന്ന രോഗാവസ്ഥ കുട്ടികളിൽ വികസിക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ഹൃദയം, മസ്തിഷ്‌കം, ദഹനേന്ദ്രിയ അവയവങ്ങള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഈ രോഗം ഉയര്‍ന്ന പനിക്കും ഹൈപ്പര്‍ ഇന്‍ഫ്‌ലമേറ്ററി പ്രതികരണങ്ങൾക്കും കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. യുഎസിലെ മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെയും (MGH - Massachusetts General Hospital) ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും (BWH - Brigham and Women’s Hospital) ഗവേഷകര്‍ നടത്തിയ ഒരു മുൻ പഠനത്തില്‍, എംഐഎസ്-സി കേസുകളില്‍, അണുബാധയ്ക്ക് ശേഷവും സാര്‍സ് -കോവ് -2 വൈറസ് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ കുടലില്‍ നിലനില്‍ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
advertisement
എംഐഎസ്-സി അവസ്ഥയില്‍ സ്‌പൈക്ക് പ്രോട്ടീന്‍ പോലുള്ള ചെറിയ വൈറല്‍ കണങ്ങളെ രക്തത്തിൽ പ്രവേശിക്കാന്‍ അനുവദിക്കും, ഇത് അണുബാധകളിലേക്കും അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഹൈപ്പര്‍ ഇന്‍ഫ്‌ലമേറ്ററി പ്രതികരണത്തിലേക്കും നയിക്കും. സ്‌പൈക്ക് പ്രോട്ടീന്‍ വൈറലിനെ ഉപയോഗപ്പെടുത്തിയാണ് സാര്‍സ് -കോവ് -2 വൈറസ് കോശങ്ങളിലേക്ക് പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുന്നത്.
''കോവിഡ് 19 അണുബാധയ്ക്ക് ശേഷവും കുടലില്‍ അവശേഷിക്കുന്ന വൈറല്‍ കണങ്ങള്‍ക്ക് എംഐഎസ്-സിയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,'' ക്രിട്ടിക്കല്‍ കെയര്‍ എക്‌സ്‌പ്ലോറേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ സീനിയര്‍ ഓതര്‍ ഡേവിഡ് വാള്‍ട്ട് പറഞ്ഞു. ''ഈ സുപ്രധാന കണ്ടെത്തലില്‍, മറ്റൊരു രോഗാവസ്ഥയ്ക്ക് (സീലിയാക് ഡിസീസ്) വേണ്ടി വികസിപ്പിച്ച മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ, എംഐഎസ്-സി ബാധിച്ച കുട്ടികളിലെ ലക്ഷണങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമോ എന്ന് ഞങ്ങള്‍ നിരീക്ഷിച്ചു,'' വാള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
advertisement
എംഐഎസ്-സി ചികിത്സയില്‍ കഴിയുന്ന 3 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള അതീവ ഗുരുതരാവസ്ഥയിലായ നാല് കുട്ടികള്‍ക്ക് ഗവേഷക സംഘം ലാറസോട്ടൈഡ് അസറ്റേറ്റ് (larazotide acetate) എന്ന മരുന്ന് നല്‍കി. ഈ മരുന്നിന്റെ ഉപയോഗം കുട്ടികളിലെ എംഐഎസ്-സി ലക്ഷണങ്ങൾ കുറയ്ക്കുന്നതായി കണ്ടെത്തി.
ലാറസോട്ടൈഡ് പ്ലസ് സ്റ്റിറോയിഡുകളും ഇന്‍ട്രാവണസ് ഇമ്മ്യൂണ്‍ ഗ്ലോബുലിനും (IVIG - intravenous immune globulin) സ്വീകരിച്ച നാല് കുട്ടികളുടെ ക്ലിനിക്കല്‍ ഫലങ്ങള്‍ ഗവേഷകര്‍, സ്റ്റിറോയിഡുകളും ഐവിഐജിയും മാത്രം സ്വീകരിച്ച 22 കുട്ടികളുമായി താരതമ്യം ചെയ്തു. ദിവസേന നാല് തവണ ഓറല്‍ ഡോസായി, ലാറസോട്ടൈഡ് അസറ്റേറ്റ് സ്വീകരിച്ച കുട്ടികള്‍ക്ക് ദഹനനാളത്തിന്റെ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ ഈ കുട്ടികളുടെ ആശുപത്രിവാസവും വേഗത്തിൽ അവസാനിച്ചുവെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.
advertisement
ലാറസോട്ടൈഡ് മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തിയ കുട്ടികളില്‍ സ്‌പൈക്ക് പ്രോട്ടീന്റെ സെറം അളവ് വളരെ വേഗത്തില്‍ കുറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ തന്നെ രക്തം, അത്തരം അണുകളില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാത്ത കുട്ടികള്‍ക്ക് 10 ദിവസമാണ് രക്തം ശുദ്ധിയാകാന്‍ എടുത്തത്. ''എംഐഎസ്-സിയുടെ ചികിത്സയ്ക്കായി ലാറസോട്ടൈഡ് മരുന്ന് സുരക്ഷിതവും പ്രയോജനപ്രദവുമാണെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു,'' ഗവേഷകര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID-19 Drug | കോവിഡ് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികള്‍ക്കുള്ള മരുന്ന് കണ്ടെത്തിയതായി ഗവേഷകസംഘം
Next Article
advertisement
Love Horoscope Nov 26 | സ്‌നേഹബന്ധം ആഴത്തിലാകും; സ്‌നേഹബന്ധത്തിൽ സുപ്രധാന ചുവടുകൾ വയ്ക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 26 | സ്‌നേഹബന്ധം ആഴത്തിലാകും; സ്‌നേഹബന്ധത്തിൽ സുപ്രധാന ചുവടുകൾ വയ്ക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്ന് പ്രണയത്തിന്റെയും വൈകാരിക ബന്ധത്തിന്റെയും തരംഗം

  • ധനു രാശിക്കാർക്ക് ആഴത്തിലുള്ള സ്‌നേഹവും പ്രധാന ചുവടുവയ്പ്പുകളും

  • അഭിപ്രായവ്യത്യാസങ്ങൾ പ്രണയ ജീവിതത്തെ തടസ്സപ്പെടുത്താം

View All
advertisement