കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍

Last Updated:

ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]
ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement