പൂജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്ക് കൂടി കോവിഡ്; 3 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
ബുധനാഴ്ച 59 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇത്.
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ കൂടുതൽ തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കി തടവുകാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.
പുതിയതായി 98 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 41 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 59 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇത്. അങ്ങനെ മൂന്ന് ദിവസത്തിനിടെ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആയി.
advertisement
ഇതോടൊപ്പം ഒരു ജയിൽ ഉദ്യോഗസ്ഥൻ രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളുടെ പരിശോധന ഫലം ഉടൻ പുറത്ത് വരും. ഇനി എണ്ണൂറോളം തടവുകാരെയാണ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കാനുള്ളത്.
ഇവരെ പരിശോധിക്കാനുള്ള നടപടികളും ജയിൽ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ചവരെ ജയിലിൽ തന്നെ പ്രത്യേകം ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
Location :
First Published :
August 13, 2020 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
പൂജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്ക് കൂടി കോവിഡ്; 3 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്