Covid 19 Vaccine | വാക്സിനെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ; ഒരാളുടെ നില അൽപ്പം ഗുരുതരം: ഡൽഹി ആരോഗ്യമന്ത്രി

Last Updated:

വാക്സിനെടുത്ത ഒരാളുടെ നില അൽപ്പം ഗുരുതരമാണ്. ഇയാളെ ഇന്നലെ രാത്രി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി; കോവിഡ് 19 വാക്‌സിൻ എടുത്ത 51 പേരിൽ ചെറിയതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. ഇതിൽ ഒരാളുടെ നില അൽപ്പം ഗുരുതരമാണ്. ഇയാളെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുന്നതായും മന്ത്രി അറിയിച്ചു.
'ഇന്നലെ വാക്സിൻ എടുത്തതിൽ 51 പേർക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, ഒരാളുടെ നില അൽപ്പം ഗുരുതരമാണ്. ഇയാളെ ഇന്നലെ രാത്രി എയിംസിൽ പ്രവേശിപ്പിച്ചു. ”- ജെയിൻ ANI യോട് പറഞ്ഞു.
ഡൽഹിയിൽ ഒരു കേസ് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്, ബാക്കി 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. കുറച്ചു കാലത്തേക്ക് മാത്രം ഇവരെ നിരീക്ഷിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
എയിംസിൽ പ്രവേശിപ്പിച്ച രോഗി ആശുപത്രിയിൽ ജോലി ചെയ്യുന്ന 22 കാരനായ സെക്യൂരിറ്റി ഗാർഡാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ രാത്രി വരെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഡൽഹി നഗരത്തിലുടനീളമുള്ള 81 കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തി. മൊത്തം 4,319 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യദിനം കുത്തിവയ്പ് നൽകിയത്.
advertisement
രാജ്യത്തൊട്ടാകെ, 3,351 കേന്ദ്രങ്ങളിലായി നടന്ന വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം 1.91 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ഓക്സ്ഫോർഡിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയുടെ ഡോസുകളാണ് കുത്തിവെയ്കുകന്നത്. വാക്സിനേഷന് ശേഷം ആശുപത്രിയിൽ പ്രവേശിച്ച കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Vaccine | വാക്സിനെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ; ഒരാളുടെ നില അൽപ്പം ഗുരുതരം: ഡൽഹി ആരോഗ്യമന്ത്രി
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement