Covid 19 | ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോവിഡ് രോഗികളില്‍ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരെന്ന് അരവിന്ദ് കെജ്‌രിവാള്‍

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 10,732 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവ് നിരക്ക് 10.21 ശതമാനമായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 10,732 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവ് നിരക്ക് 10.21 ശതമാനമായി. അതേസമയം സര്‍ക്കാര്‍ വീടുതോറുമുള്ള വാക്‌സിന്‍ പ്രചാരണത്തിന് തയ്യറാണെന്നും അദ്ദേഹം അറിയിച്ചു.
'കോവിഡ് 19 വാക്‌സിന്‍ എടുക്കുന്നതിനുള്ള പ്രായപരിധി നീക്കം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് വീടുതോറുമുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ തയ്യറാണ്. ഡല്‍ഹിയില്‍ 65 ശതമാനം രോഗികളും 45 വയസ്സിന് താഴെയുള്ളവരാണ്'പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏപ്രില്‍ ഒന്നിന് ആരംഭിച്ച മൂന്നാഘട്ട വാക്‌സിനേഷനില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് വ്യാപനത്തിനെതിരെ പോരാടാന്‍ പ്രവര്‍ത്തിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള കോവിഡ് വ്യാപനം 2020 നവംബറിനേക്കാള്‍ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
'കോവിഡിനെതിരെയുള്ള പരിഹാരമല്ല ലോക്ഡൗണ്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരോഗ്യ സംവിധാനങ്ങളില്‍ താഴ്ച ഉണ്ടായാല്‍ മാത്രമേ ലോക്ഡൗണ്‍ നടപ്പാക്കൂ' അദ്ദേഹം വ്യക്തമാക്കി. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
അടിയന്തര സാഹചര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തുപോകരുതെന്നും ഫെയ്‌സ്മാസ്‌കുകളും സാനിറ്റൈസറും ഉപയോഗിക്കുക സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗ ബാധിതരായ ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുവരുന്നതിന് പകരം വീടുകളില്‍ ഐസലോഷനില്‍ ഇരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
'ഗുരുതരമായ രോഗികള്‍ക്കായി ആശുപത്രികളില്‍ കിടക്കകള്‍ ഒഴിച്ചിടണം. ആളുകള്‍ കൂടുതലായി ആശുപത്രികളിലേക്ക് എത്തുകയും എല്ലാ കിടക്കകളിലും രോഗികള്‍ നിറയുകയും ചെയ്താല്‍ ലോക്ഡൗണിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകും''കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.
രാജ്യത്ത് ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം ഒന്നരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഒറ്റദിവസത്തിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്.
advertisement
ഇന്ത്യയില്‍ ഇതുവരെ 1,33,58,805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,33,58,805 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 ആക്ടീവ് കേസുകളാണുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും വര്‍ധിച്ച് വരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 839 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോവിഡ് രോഗികളില്‍ 65 ശതമാനവും 45 വയസ്സിന് താഴെയുള്ളവരെന്ന് അരവിന്ദ് കെജ്‌രിവാള്‍
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement