COVID 19| ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

രോഗവിവരം എംപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. രോഗവിവരം എംപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ക്വറന്‍റീൻ കാലത്ത് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പം ആയിരിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ഐഎഎസ് ബാച്ച്‌മേറ്റ്സുമാരോടൊപ്പം സഹകരിച്ച് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതു കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയാറാക്കാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
BEING POSITIVE

I am tested positive for Covid .

Both Sheela and Akash are negative .
I felt a little under the...

Posted by Alphons Kannanthanam on Wednesday, October 14, 2020
advertisement
എന്നാൽ എന്റെ നായ്ക്കള്‍, പൂച്ചകള്‍ എന്നിവയോടൊപ്പമുള്ള കളികള്‍ മിസ് ചെയ്യും. ഞങ്ങളുടെ പച്ചക്കറികള്‍ വളരുന്നതു കാണാന്‍ സാധിക്കില്ല. പക്ഷികള്‍ക്കു ഭക്ഷണം കൊടുക്കാനുമാകില്ലെന്ന വിഷമവും കണ്ണന്താനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു
മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു
  • മദ്യപിക്കാനായി 72 ലക്ഷം രൂപ ചെലവഴിച്ച മോട്ടുലാല്‍ ഭൂമിയും ആഭരണങ്ങളും വിറ്റ് പണം കണ്ടെത്തി.

  • മദ്യത്തിനായി 45 ലക്ഷം രൂപയുടെ ഭൂമി വിറ്റു, ആഭരണങ്ങള്‍ പണയപ്പെടുത്തി

  • മദ്യപാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

View All
advertisement