HOME » NEWS » Corona » 75 YEAR OLD DIABETIC WOMAN FROM MUMBAI GIVEN 24 HOURS TO LIVE BEATS COVID 19 IN 13 DAYS AA

പ്രമേഹരോഗിയായ 75കാരി കോവിഡ്‌ മുക്തയായി; പ്രതിസന്ധിയ്ക്കിടയിലും പ്രതീക്ഷ നൽകുന്ന വാർത്ത

75കാരിയുടെ രോഗമുക്തി കേക്ക് മുറിച്ചാണ്ആശുപത്രി ജീവനക്കാർ ആഘോഷിച്ചത്.

News18 Malayalam | news18-malayalam
Updated: April 28, 2021, 11:37 AM IST
പ്രമേഹരോഗിയായ 75കാരി കോവിഡ്‌ മുക്തയായി; പ്രതിസന്ധിയ്ക്കിടയിലും പ്രതീക്ഷ നൽകുന്ന വാർത്ത
പ്രതീകാത്മക ചിത്രം
  • Share this:
ഇന്ത്യയിൽ കോവിഡ് വ്യാപനം ആശങ്കാജനകമാം വിധം ഉയരുകയാണ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് ബാധ ശ്വാസകോശത്തെ ബാധിച്ച 75 വയസുകാരിയായ രോഗി ജീവിതത്തിലേക്ക് മടങ്ങി വന്നത് പ്രതീക്ഷയുടെ കിരണം അവശേഷിപ്പിക്കുന്ന സംഭവമാണ്. മുംബൈയിലെ ഘട്കോപാറിലാണ് ആശ്വാസകരമായഈ സംഭവം നടന്നത്.

ദി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചറിപ്പോർട്ട് പ്രകാരം ശൈലജനാക്വെ എന്ന ഈ രോഗിയെസൊനാഗ്ര മെഡിക്കൽ ആൻഡ് സർജിക്കൽ സെന്ററിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. രോഗി 24 മണിക്കൂർ തരണം ചെയ്യില്ല എന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. എന്നാൽ, പ്രമേഹരോഗികൂടിയായ ആ വനിത കൊറോണ വൈറസിനെതിരെ അവിശ്വസനീയമാം വിധം പൊരുതുകയും ഒടുവിൽ 13 ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിടുകയുമായിരുന്നു. അവരുടെ രോഗമുക്തി കേക്ക് മുറിച്ചാണ്ആശുപത്രി ജീവനക്കാർ ആഘോഷിച്ചത്.

Also Read 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്സിൻ രജിസ്ട്രേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

രക്തത്തിലെ ഓക്സിജന്റെ പൂരിതനില ആശങ്കാജനകമായ രീതിയിൽ 69% ആയി കുറഞ്ഞതിനെ തുടർന്നാണ് ഈ വയോധികയെ മകൻ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടനെ അവരുടെ സി ടി (കംപ്യൂട്ടഡ്ടോമോഗ്രഫി) സ്‌കോർ 25/ 25 ആണെന്നും അത് ഏറ്റവും ഗുരുതരമായ നിലയാണെന്നും ഡോക്റ്റർമാർ അറിയിച്ചു. പൂർണമായും രോഗബാധ ശ്വാസകോശത്തെ ബാധിച്ചിരുന്നെന്നും വെന്റിലേറ്റർ സപ്പോർട്ട് അവർക്ക് അനിവാര്യമായിരുന്നെന്നും അവരെ ചികിത്സിച്ച ഡോക്റ്റർ ഡോ. രാജാറാം സൊനാഗ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "അവർ ഒരു പ്രമേഹ രോഗി കൂടിയായിരുന്നു. കോവിഡ് അവരുടെ ശ്വാസകോശത്തെ പൂർണമായും ബാധിച്ചു. ശ്വാസകോശത്തിന്റെ അഞ്ച് ലോബുകളുടെ 75 ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അവർ ശ്വസിച്ചിരുന്നത്.", അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3,293 പേർ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,60,960

മറ്റ് രോഗികളെപ്പോലെ തന്നെ ശൈലജയ്ക്കും റെംഡെസിവിറും മറ്റു ചില ആന്റി ബയോട്ടിക്കുകളും നൽകി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് വേണ്ടി ആറ് ഡോസ്റെംഡിസിവിർ കൈകാര്യം ചെയ്യുന്നതിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ട് മകൻ പ്രശാന്ത് ഓർത്തെടുക്കുന്നു. 24 മണിക്കൂറിൽ കൂടുതൽ അമ്മ ജീവിച്ചിരിക്കില്ലെന്ന് ഡോക്റ്റർമാർ പറഞ്ഞപ്പോഴും പ്രതീക്ഷ കൈവിട്ടില്ലെന്നും അമ്മ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നവിശ്വാസം മുറുകെ പിടിച്ചെന്നും പ്രശാന്ത് പറയുന്നു.

Also Read 105 വയസുള്ള ഭർത്താവും 95കാരിയായ ഭാര്യയും കോവിഡ് മുക്തി നേടി

75 വയസുകാരിയായ ആ വയോധിക ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയെങ്കിലും പൂർണമായും ആരോഗ്യം വീണ്ടെടുക്കാൻ ആറ് മാസത്തോളം സമയം വേണ്ടിവരും. നിലവിൽ ശ്വസനംഎളുപ്പമാക്കാൻ വീട്ടിൽ 2 ലിറ്ററിന്റെഓക്സിജൻ സിലിണ്ടർ അവർക്ക് ആവശ്യമാണ്.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിതന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,60,960 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3293 ആളുകളാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.
Published by: Aneesh Anirudhan
First published: April 28, 2021, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories