HOME » NEWS » Corona » A 64 YEAR OLD COLLAPSED AND DIED AFTER FRIGHTENED BY DEATH IN COVID WARD

കോവിഡ് വാർഡിലെ മരണം കണ്ടു ഭയന്നോടി; 64കാരൻ കുഴഞ്ഞുവീണു മരിച്ചു

സമീപത്തു കിടന്ന രോഗി മരിക്കുന്നത് നേരിൽ കണ്ട, നാരായണൻ പെട്ടെന്ന് പരിഭ്രാന്തിയിലാകുകയും ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് പടിയിലൂടെ ഓടിയിറങ്ങുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: May 13, 2021, 8:51 AM IST
കോവിഡ് വാർഡിലെ മരണം കണ്ടു ഭയന്നോടി; 64കാരൻ കുഴഞ്ഞുവീണു മരിച്ചു
Covid_death_Thrissur
  • Share this:
തൃശൂര്‍; കോവിഡ് വാര്‍ഡില്‍ മരണം കണ്ടു ഭയന്നോടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്ബില്‍ നാരായണന്‍(64) ആണു മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവമുണ്ടായത്. കോവിഡ് വാർഡിലെ ഒരു രോഗി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് നഴ്സുമാരും ഡോക്ടറും ഓടിയെത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയമെല്ലാം ഉണർന്നു കിടന്ന നാരായണൻ പെട്ടെന്ന് പരിഭ്രാന്തിയിലാകുകയും ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് പടിയിലൂടെ ഓടിയിറങ്ങുകയായിരുന്നു.

അതിനിടെ കുഴഞ്ഞു വീണ നാരായണനെ ആശുപത്രി ജീവനക്കാർ ഓടിയെത്തി, ഉടന്‍ തന്നെ വെന്റിലേറ്ററുള്ള മുറിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലം: പുനലൂരില്‍ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്കര്‍ (40) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ച ഇളമ്പല്‍ മരങ്ങാട് സ്വദേശി രഘുനാഥ പിളളയുടെ മൃതദേഹം അനിലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സംസ്കരിച്ചത്. അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇളമ്പലിലെ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ അനിൽ ഭാസ്ക്കർ, കോവിഡ് വ്യാപനത്തിന്‍റെ ആരംഭം മുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിറ സാനിദ്ധ്യമായിരുന്നു. അനിലിന്‍റെ ആക്സമിക വിയോഗത്തിൽ നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കോവിഡ് ടെസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം അനിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കേരളത്തില്‍ ബുധനാഴ്ച 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read- കേരളം വീണ്ടും മാതൃകയായി; ഉപയോഗിക്കാത്ത ഒരു ലക്ഷം റെംഡെസിവിർ മരുന്നു കുപ്പികൾ കേന്ദ്രത്തിന് തിരികെ നൽകി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Published by: Anuraj GR
First published: May 13, 2021, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories