കോവിഡ് 19 | ആറു ദിവസം കൊണ്ട് രോഗം ഭേദമാക്കാം; അവകാശവാദവുമായി ഗോവയിലെ അധ്യാപകൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മഹാരാഷ്ട്രയിൽ 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ ഗുരുവായ ഗജനൻ മഹാരാജ് തന്റെ ഉൾമനസിൽ പ്രത്യക്ഷപ്പെട്ട് ആയുർവേദ കൂട്ട് നിർദേശിച്ചു എന്നാണ് അവകാശവാദം
പനാജി: കൊറോണ വൈറസ് ആറുദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി സ്കൂൾ അധ്യാപകൻ. ഗോവയില്‍ നിന്നുള്ള മഹേഷ് ദെഗ്വേകർ എന്ന 55 കാരാനാണ് ഇത്തരമൊരു അവകാശവാദവുമായെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ ഗുരുവായ ഗജനൻ മഹാരാജ് തന്റെ ഉൾമനസിൽ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം നിർദേശിച്ച പ്രത്യേക ആയുർവേദ കൂട്ട് ഉപയോഗപ്പെടുത്തി കോവിഡ് 19 ഭേദമാക്കാമെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.
നാരങ്ങ, ഇഞ്ചിനീര്, വെളുത്തുള്ളി, പെരുംജീരകം, പ്രാദേശികമായി കണ്ടുവരുന്ന ഒരു തരം പാവയ്ക്ക എന്നിവ ചേർത്തരച്ചതാണ് അധ്യാപകന്റെ 'അത്ഭുത മരുന്ന്'. കേള്‍ക്കുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും സംഗതി പിന്നീട് ഗൗരവമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയുഷ് വകുപ്പ് മന്ത്രി ശിരിപദ് നായിക് അധ്യാപകന്റെ വീട്ടിൽ നേരിട്ടെത്തി 'ദിവ്യ ദൃഷ്ടിയിലൂടെ വെളിപ്പെട്ട' മരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. നായികിന്‍റെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നദോരയിലാണ് അധ്യാപകൻ കഴിയുന്നത്.
You may also like:ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു: യുപിയില്‍ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം [NEWS]രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധ; ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് കെജ്രിവാൾ [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
അധ്യാപകനുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സമ്മതിച്ച കേന്ദ്രമന്ത്രി, അയാൾ നിർദേശിച്ച ആയുർവേദ ഫോര്‍മുല കേന്ദ്രമന്ത്രാലയത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണത്തിനായി അയച്ചു എന്നാണ് പ്രതികരിച്ചത്. ' ആയുർവേദ കൂട്ടിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.. പ്രതിരോധ ശേഷി കൂട്ടാനുള്ള ഒരു മാർഗമാണിത്.. അതിൽ തന്നെ മരുന്നുകളുണ്ട്.. എന്നാൽ ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല..' ശിരിപദ് നായിക് വ്യക്തമാക്കി.
advertisement
ഗജനൻ മഹാരാജ് കഴിഞ്ഞ എട്ട് വർഷമായി തനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് അധ്യാപകനായ മഹേഷ് ദെഗ്വേകർ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. പല വിധ അസുഖങ്ങൾക്കും മുൻപും അദ്ദേഹം മരുന്ന് നിർദേശിച്ചിട്ടുണ്ട്... കോവിഡ് 19 ന് മരുന്ന് അദ്ദേഹത്തോട് ചോദിക്കാൻ എന്‍റെ ഒരു വിദ്യാർഥി ആവശ്യപ്പെട്ടിരുന്നു.. ആ ആവശ്യം പറഞ്ഞ് പത്ത് സെക്കൻഡ് കഴിഞ്ഞപ്പോഴേക്കും മഹാരാജ് പ്രത്യക്ഷപ്പെട്ട് മരുന്ന് നിർദേശിച്ചു... മൂന്ന് ദിവസങ്ങൾക്കുള്ളില്‍ തന്നെ മരുന്ന് ഫലം കണ്ടു തുടങ്ങും. ആറാം ദിവസം ആകുമ്പോഴേക്കും രോഗം പൂർണ്ണമായും ഭേദമാകും.. ' അധ്യാപകൻ അവകാശപ്പെടുന്നു.
advertisement
കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ബോളിവുഡ് ഗായിക കനിക കപൂറും വേഗം സുഖം പ്രാപിക്കുമെന്ന കാര്യവും മഹാരാജ് പറഞ്ഞിരുന്നുവെന്നും ഇയാൾ പറയുന്നു.
Location :
First Published :
April 19, 2020 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19 | ആറു ദിവസം കൊണ്ട് രോഗം ഭേദമാക്കാം; അവകാശവാദവുമായി ഗോവയിലെ അധ്യാപകൻ