രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധ; ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് കെജ്രിവാൾ
രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധ; ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് കെജ്രിവാൾ
രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരിൽ വൈറസ് ബാധ കണ്ടെത്തി. തങ്ങള്‍ക്ക് രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്- അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണിൽ ഡൽഹിയിൽ ഇളവുകൽ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വൈറസ് പടരുകയാണെന്നും എന്നാൽ നിയന്ത്രണ വിധേയമാണെന്നും കെജ്രിവാൾ വ്യക്തമാക്കി.
വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്‍രിവാൾ പറഞ്ഞു.
രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരിൽ വൈറസ് ബാധ കണ്ടെത്തി. തങ്ങള്‍ക്ക് രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്- അദ്ദേഹം പറഞ്ഞു.
തബ്ലിഗ് സമ്മേളനം വൈറസ് പടരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 1893 പേരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞഅ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തുമെന്നും കെജ്രിവാൾ പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.