ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു: യുപിയില്‍ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു കുവാര്‍
ലക്നൗ: യുപിയിൽ അണുനാശിനി ഉള്ളില്‍ച്ചെന്ന് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. കുവാർ പല്‍ എന്ന യുവാവാണ് ഒരു കൂട്ടം ആളുകളുടെ ബലപ്രയോഗത്തിലൂടെ അണുനാശിനി ഉള്ളില്‍ച്ചെന്ന് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു സംഭവം.
യുപിയിലെ രാംപുരില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു കുവാര്‍. ഇതിനിടെ അറിയാതെ സമീപത്തിരുന്ന ഒരാളുടെ കാലിലും കുറച്ച് അണുനാശിനി സ്പ്രേ ചെയ്തു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ഇതിൽ കുപിതനായ ഇയാള്‍ സ്പ്രേ കുഴൽ കുവാറിന്‍റെ വായിലേക്ക് കടത്തി നിർബന്ധപൂർവം അണുനാശിനി കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് ടിഎംയു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഏപ്രിൽ 17ന് കുവാര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മുഖ്യപ്രതിയായ ഇന്ദ്രപാൽ എന്നയാള്‍ക്കും അയാളുടെ കൂട്ടാളുകള്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2020 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു: യുപിയില്‍ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം