തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം. ഇനിമുതൽ ഒരു സമയം 10 പേരിൽ കൂടുതൽ ദർശനത്തിന് അനുമതി ഉണ്ടാകില്ല. തെർമൽ സ്കാനർ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ക്ഷേത്രങ്ങളുടെ പ്രവർത്തന സമയം രാവിലെ ആറു മുതൽ വൈകിട്ട് 7 മണി വരെ ആക്കിയിട്ടുണ്ട്. ഉത്സവം അടക്കം എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി. പൂജാ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.
വഴിപാടിന്റെ ഭാഗമല്ലാത്ത അന്നദാനം അനുവദിക്കില്ല. അന്നദാനവും മറ്റു വഴിപാടുകളും കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് നടത്തണം. 60 വയസ്സിന് മുകളിലുള്ളവർക്കും പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകില്ല. ക്ഷേത്രത്തിനു അകത്തും പുറത്തും ഭക്തർ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആനകളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ പാടില്ല. ആനകളെ ഒഴിച്ചുകൂടാൻ പറ്റാത്ത ചടങ്ങ് ആണെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
You may also like:COVID 19 | ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധനസംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ല ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 65 ശതമാനമാണ്.
You may also like:രാത്രി കർഫ്യൂ: അവശ്യ സാധനങ്ങള്‍ വാങ്ങാം, നോമ്പിന് ഇളവ്; രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രംടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം കോവിഡ് ഭേദമാകുന്നവരുടെ എണ്ണം പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ എത്തിക്കണം. ഈ നിലയിൽ എത്തിയാൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ.
, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ രാത്രി കർഫ്യൂ ആരംഭിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ബാധകം. അതേ സമയം ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.
കേരളത്തിൽ ഇന്നലെ 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.