റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ്

വെള്ളിയാഴ്ച ചേർന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ഇരുവരേയും വീട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇവരെ പരിചരിക്കുന്നതിനിടെ രോഗം പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.

News18 Malayalam | news18-malayalam
Updated: April 3, 2020, 5:07 PM IST
റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ്
തോമസും ഭാര്യ മറിയാമ്മയും
  • Share this:
കോട്ടയം:  കോവിഡ് 19 സ്ഥിരീകരിച്ച് റാന്നിയിലെ വൃദ്ധ ദമ്പതികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾക്കൊപ്പം ഇവരെ പരിചരിച്ച് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.  പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് വീട്ടിലേക്കു മടങ്ങിയത്. കോവിഡ് 19 ഭേദമാകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ്.
You may also like:GOOD NEWS | റാന്നിയിലെ കോവിഡ് ബാധിതരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ രോഗം ഭേദമായി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

നേരത്തെ തന്നെ ഇവരുടെ രോഗം ഭേദമായെങ്കിലും തുടര്‍ പരിശോധനകള്‍ക്കായി രണ്ടു ദിവസം കൂടി ആശുപത്രിയില്‍ നിർത്തുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ഇരുവരേയും വീട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇവരെ പരിചരിക്കുന്നതിനിടെ രോഗം പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു. അഞ്ച് പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.
 
First published: April 3, 2020, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading