അമരാവതി: വിവാദങ്ങൾക്കൊടുവിൽ നെല്ലൂരിലെ നാട്ടുവൈദ്യനായ ആനന്ദയ്യയുടെ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്കു നൽകാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നൽകി. ദേശീയ ആയുർവേദ ഗവേഷണ കേന്ദ്രം (സി.സി.ആർ.എസ് ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. അതേസമയം കണ്ണിൽ ഒഴിക്കുന്ന തുള്ളി മരുന്ന് രൂപത്തിൽ അല്ലാതെ ആനന്ദയ്യയുടെ മരുന്ന് ഉപയോഗിക്കാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സിസിആർഎസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം ഈ മരുന്ന് കോവിഡ് ഭേദപ്പെടുത്തുമെന്നതിന് തെളിവുകളില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. മരുന്നിൽ ഉപയോഗിക്കുന്ന ചേരുവകൾക്ക് മറ്റു ദോഷഫലങ്ങളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും അവർ വ്യക്തമാക്കുന്നു.
ഇതിനിടെ ആനന്ദയ്യയുടെ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്‍. ആനന്ദയ്യ ഉൾപ്പെടെ രണ്ടുപേർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജിയിലുള്ള വാദം അടുത്ത വ്യാഴാഴ്ച നടക്കും.
തേന്‍,കുരുമുളക്,വഴുതന നീര് എന്നിവ ചേര്‍ത്ത തുള്ളിമരുന്ന് കണ്ണിലൊഴിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ അളവ് കൂടുമെന്നായിരുന്നു ആനന്ദയ്യയുടെ അവകാശവാദം. ഇതോടെ മരുന്ന് വാങ്ങാൻ ആയിരക്കണക്കിനു പേർ ആനന്ദയുടെ വീട്ടില്‍ തടിച്ചുകൂടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രോഗം മാറിയവരുടെ സാക്ഷ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനു പിന്നാലെയാണ് സർക്കാർ മരുന്നിന്റെ ശാസ്ത്രീയത പരിശോധിക്കാന്‍ നിർദ്ദേശിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.