ലോക്ക്ഡൗൺ; വീട്ടിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ ബംഗാൾ സീരിയൽ നിർമാതാക്കൾ

Last Updated:

കോവിഡ് മാർഗനിർദ്ദേശങ്ങളിൽ വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്തരുത് എന്നൊരു വ്യവസ്ഥ ഇല്ലെന്നാണ് നിർമാതാക്കളുടെ സംഘടന അവകാശപ്പെടുന്നത്.

News18
News18
ബംഗാളി വിനോദവ്യവസായത്തെ സംരക്ഷിക്കാനായി വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ ടെലിവിഷൻ നിർമാതാക്കളുടെ സംഘടന. വീട്ടിലിരുന്ന് ഷൂട്ട് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി ടി വി സീരിയൽ നിർമാണം തുടരുമെന്ന് 'ദി വെൽഫെയർ അസോസിയേഷൻ ഓഫ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് (ഡബ്ള്യൂ എ ടി പി)' അറിയിച്ചു. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് ബംഗാളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ ഷൂട്ട് ചെയ്തുവെച്ച നിരവധി എപ്പിസോഡുകൾ ഉണ്ടായിരുന്നതിനാൽ സീരിയൽ നിർമാതാക്കൾ വലിയ പ്രതിസന്ധി നേരിട്ടില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ നിർമാതാക്കൾ നിർബന്ധിതരായത്.
കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്തരുത് എന്നൊരു വ്യവസ്ഥ ഇല്ലെന്നാണ് നിർമാതാക്കളുടെ സംഘടന അവകാശപ്പെടുന്നത്. ടി വി സീരിയലുകളുടെ നിർമാണം മുടങ്ങിയാൽ ഈ മേഖലയിൽ തൊഴിലെടുക്കുന്ന നിരവധി ആളുകളുടെ വരുമാനം നിലയ്ക്കുമെന്നും സംഘടന പറയുന്നു. അതിനാൽ തങ്ങളുടെ മാത്രം സാമ്പത്തികനേട്ടം ലക്‌ഷ്യം വെച്ചല്ല, മറിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്തിക്കൊണ്ട് സീരിയൽ നിർമാണം പുനഃരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അവർ അറിയിച്ചു.
advertisement
നിലവിൽ വീട്ടിൽ നിന്ന് ഷൂട്ടിങ് നടക്കുന്ന ടി വി സീരിയലുകളിലെ അഭിനേതാക്കൾ സ്വന്തമായി തന്നെയാണ് മേക്കപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ, അഭിനേതാക്കളുടെ വീടിന് സമീപം താമസിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ഹെയർഡ്രസ്സേഴ്‌സിനും അവരെ സഹായിക്കാൻ കഴിഞ്ഞാൽ അവർക്കും ജോലി പുനഃരാരംഭിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു. എന്നാൽ, അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുത് എന്നതാണ് സർക്കാരിന്റെ കർശനമായ നിർദ്ദേശം. ഷൂട്ടിങ് അവശ്യ സേവനങ്ങളുടെ പരിധിയിൽപ്പെടാത്തതിനാൽ സാങ്കേതികപ്രവർത്തകർക്ക് പുറത്തു പോയി ജോലി ചെയ്യാൻ കഴിയില്ല. എന്നാൽ, ആവശ്യമെങ്കിൽ സാങ്കേതികപ്രവർത്തകർക്ക് പ്രത്യേക ഇ-പാസുകൾ ലഭ്യമാക്കുമെന്നാണ് സംഘടനയുടെ നിലപാട്.
advertisement
ലോക്ക്ഡൗൺ പ്രമാണിച്ച് മെയ് 15-നാണ് സീരിയൽ ഷൂട്ടിങ് നിർത്തിവെച്ചത്. ലോക്ക്ഡൗൺ ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് മിക്ക ടി വി സീരിയലുകളും വീട്ടിൽ നിന്ന് തന്നെ ഷൂട്ട് ചെയ്യാൻ ആരംഭിച്ചത്. സമൂഹത്തിൽ പൊതുവിൽ സ്വീകരിച്ചു വരുന്ന വർക്ക് ഫ്രം ഹോം എന്ന രീതിയ്ക്ക് സമാനമായ ഈ നീക്കത്തിന് മുഖ്യമന്ത്രി മമത ബാനർജി എതിര് നിൽക്കില്ലെന്നാണ് നിർമാതാക്കളുടെ ഉറച്ച വിശ്വാസം. എന്നാൽ സാങ്കേതികപ്രവർത്തകരെ ഉൾക്കൊള്ളിക്കാതെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ 'ഫെഡറേഷൻ ഓഫ് സിനി ടെക്‌നീഷ്യൻസ് ആൻഡ് വർക്കേഴ്സ് ഓഫ് ഈസ്റ്റ് ഇന്ത്യ' രംഗത്ത് വന്നിട്ടുണ്ട്. അന്തിമമായി ഈ നീക്കം തങ്ങളെയാണ് ബാധിക്കുക എന്ന ആശങ്ക സാങ്കേതികപ്രവർത്തകർ പങ്കുവെയ്ക്കുന്നു. എന്നാൽ, സാങ്കേതികപ്രവർത്തകരുടെ പ്രശ്നം തങ്ങൾ മനസിലാക്കുന്നുണ്ടെന്നും എല്ലാവർക്കും വേതനം ലഭിക്കുമെന്നും തെറ്റായ വിവരങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും ഒരു നിർമാതാവ് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക്ക്ഡൗൺ; വീട്ടിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ ബംഗാൾ സീരിയൽ നിർമാതാക്കൾ
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement