'രണ്ടു രൂപ' ഡോക്ടർ ഇനിയില്ല; കോവിഡ് ബാധിച്ച് മരിച്ചത് ദരിദ്രർക്ക് കരുതലും ആശ്വാസവുമായിരുന്ന ആരോഗ്യവിദഗ്ധൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം അസുഖബാധിതനായി ചികിത്സ തേടിയത്. മരണശേഷമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ആന്ധ്രയിലെ 'രണ്ടു രൂപ' ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പണത്തെക്കാളും മനുഷ്യത്വത്തിന് പ്രാധാന്യം നൽകി ദരിദ്രർക്ക് കരുതലും ആശ്വാസവുമായിരുന്ന കുർണൂലിലെ ഡോ.ഇസ്മായിൽ ഹുസൈനാണ് മരിച്ചത്. ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസുഖബാധിതനായി ചികിത്സ തേടിയത്. മരണശേഷമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗികളിൽ നിന്ന് ചികിത്സാ ഫീസായി വെറും രണ്ടു രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ രാജ്യത്ത് തന്നെ വലിയ ചർച്ച നേടിയിരുന്നു. രോഗികളിൽ നിന്ന് അദ്ദേഹം ഫീസ് ചോദിച്ച് വാങ്ങിയിരുന്നില്ല.. വരുന്നവർ എന്ത് നൽകുന്നുവോ അത് സ്വീകരിക്കാറാണ് പതിവ്. ചികിത്സയ്ക്കെത്തുന്നവർ പതിവായി രണ്ടു രൂപ നല്‍കിത്തുടങ്ങിയതോടെയാണ് ഡോ.ഇസ്മായിൽ ഹുസൈന്‍ രണ്ടു രൂപ ഡോക്ടര്‍ എന്നറിയപ്പെടാൻ തുടങ്ങിയത്.
BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
പണ്ട് തുടങ്ങിയ ശീലം അവസാനകാലം വരെയും ഡോക്ടർ മാറ്റമില്ലാതെ തുടർന്നിരുന്നു. ഇദ്ദേഹത്തിന് സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. കാണാനെത്തുന്ന രോഗികൾക്ക് അതിൽ ഇഷ്ടമുള്ള തുകയിടാം. ചില്ലറയായോ നോട്ടായോ ഇതൊന്നും ഡോക്ടർ ശ്രദ്ധിക്കാറു പോലുമില്ല എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്.
advertisement
Location :
First Published :
April 26, 2020 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'രണ്ടു രൂപ' ഡോക്ടർ ഇനിയില്ല; കോവിഡ് ബാധിച്ച് മരിച്ചത് ദരിദ്രർക്ക് കരുതലും ആശ്വാസവുമായിരുന്ന ആരോഗ്യവിദഗ്ധൻ


