• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രാജ്യത്ത് ഏപ്രില്‍ 11 വരെ 44 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി; വാക്‌സിന്‍ പാഴാക്കാതെ കേരളവും പശ്ചിമ ബംഗാളും

രാജ്യത്ത് ഏപ്രില്‍ 11 വരെ 44 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി; വാക്‌സിന്‍ പാഴാക്കാതെ കേരളവും പശ്ചിമ ബംഗാളും

ഈ വര്‍ഷം ഏപ്രില്‍ 11 വരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉപയോഗിച്ച ആകെ 10.34 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ 44.78 ലക്ഷം  ഡോസുകളാണ് പഴാക്കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിനിടയില്‍ ഏപ്രില്‍ 11 വരെ 44 ലക്ഷത്തിലധികം കോവിഡ് വാക്‌സിനുകള്‍ പാഴാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ കേരളം, ഫശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ പഴാക്കായിട്ടില്ലെന്ന് വിവരാവകാശ രേഖ പ്രകാരം ആരോഗ്യമന്ത്രാലയം പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 11 വരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉപയോഗിച്ച ആകെ 10.34 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ 44.78 ലക്ഷം  ഡോസുകളാണ് പഴാക്കിയത്.

    തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ പാഴാക്കിയത്. 100 ഡോസുകൡ 12 ഡോസുകള്‍ തമിഴ്‌നാട് പാഴാക്കുന്നതായി വിവരാവകാശ രേഖയില്‍ പറയുന്നു. വിവേക് പണ്ഡെ സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനയില്‍ 100 വാക്‌സിന്‍ ഡോസുകളില്‍ ഒന്‍പതു ഡോസുകള്‍ വരെ പാഴാക്കുന്നു.

    Also Read- Covid 19 | ഉത്തര്‍പ്രദേശില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യപിച്ച് സര്‍ക്കാര്‍

    അതേസമയം പഞ്ചാബ്, മണിപ്പൂര്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 100 ഡോുകളില്‍ എട്ടു ഡോസുവരെ പാഴാക്കുന്നു. കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, ദാമന്‍ ഡിയു, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നീ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

    വാക്‌സിനേഷനില്‍ മുന്‍ നിരയിലുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മൊത്തം വാക്‌സിന്‍ ഉപഭോഗത്തിന്റെ 3.2 ശതമാനം മാത്രമാണ് പാഴാക്കിയത്. 99 ലക്ഷത്തിലധികം ആളുകള്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രാജസ്ഥാനില്‍ ആറു ശതമാനം ഡോസുകള്‍ പാഴാക്കി. 95 ലക്ഷത്തിലധികം ആളുകശളില്‍ വാക്‌സിന്‍ നല്‍കുകയും ചെയ്തു. ഗുജറാത്തില്‍ 3.8 ശതമാനം വാക്‌സിന്‍ പാഴാക്കിയാപ്പോള്‍ 90 ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ പാഴാക്കുന്നത് അഞ്ചു ശതമാനമാണ്.

    You may also like: COVID VACCINE | മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ; അറിയേണ്ടതെല്ലാം

    അതേസമയം രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്‌സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

    '18 വയസ്സിന് മുകളിലുള്ള എല്ലാവരും COVID-19 നെതിരെ വാക്‌സിന്‍ എടുക്കാന്‍ യോഗ്യരാണ്' - സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    'വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്' - കേന്ദ്രം വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: