കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായുള്ള ഭാരത് ബയോടെക്കിന്റെ (Bharat biotech) നേസൽ വാക്സിന് ഡിസിജിഐ (DCGI) അടിയന്തര ഉപയോഗ അനുമതി നല്കി (nasal vaccine). കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരായ നമ്മുടെ കൂട്ടായ പരിശ്രമത്തിന് ഈ കണ്ടുപിടുത്തം കൂടുതല്‍ സഹായകരമാകുമെന്ന് മാണ്ഡവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ശാസ്ത്രവും, ഗവേഷണവും, മാനവ വിഭവശേഷിയും ഒരുപോലെ പ്രയോജനപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനമാണ് ഭാരത് ബയോടെക്. ഏകദേശം 4,000 സന്നദ്ധപ്രവര്‍ത്തകരിലാണ് നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. വാക്സിന് ഇതുവരെ മറ്റ് പാര്‍ശ്വഫലങ്ങളോ പ്രതികൂല പ്രതികരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചു. കഴിഞ്ഞ മാസം ഭാരത് ബയോടെക്, വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു.
Also read: കൊറോണ വൈറസിന്റെ രൂപമാറ്റം വ്യാപനശേഷിയെ ബാധിക്കുമെന്ന് പഠനം
BBV154 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്, മൂക്കിലൂടെ നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ്. കൂടാതെ, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ വിതരണം ചെയ്യാനാകുമെന്നതാണ് ഈ വാക്സിന്റെ നേട്ടമെന്ന് ഭാരത് ബയോടെക് പത്രക്കുറിപ്പില്‍ അറിയിച്ചു. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സെന്റ് ലൂയിസുമായി സഹകരിച്ചാണ് BBV154 വികസിപ്പിച്ചെടുത്തത്. വാക്സിന് വിതരണത്തിന് അനുമതി ലഭിക്കുന്നതിന് മുന്നോടിയായി മുന്‍കൂട്ടിയുള്ള ക്ലിനിക്കല്‍ സുരക്ഷാ വിലയിരുത്തൽ, വിതരണ സംവിധാനം, മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മുതലായവും ഭാരത് ബയോടെക് നടത്തിയിരുന്നു.
''കുത്തിവെയ്ക്കാവുന്ന വാക്സിന് അസ്ഥികള്‍, മാംസം, അവയവങ്ങള്‍ എന്നിവയെ മാത്രമേ സംരക്ഷിക്കൂ. അതുകൊണ്ടാണ് കുത്തിവെയ്ക്കുന്ന വാക്സിനുകള്‍ എടുത്ത ആളുകള്‍ക്ക് ഇപ്പോഴും ആര്‍ടി-പിസിആര്‍ പോസിറ്റീവ് ആകുന്നത്. അതേസമയം മൂക്കിലൂടെ നല്കാവുന്ന വാക്സിന് മുഴുവന്‍ ശരീരത്തിനും സംരക്ഷണം നല്കുന്നു. ''ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായ ഡോ. കൃഷ്ണ എല്ല നേരത്തെ പറഞ്ഞിരുന്നു. ഇന്‍ട്രാനേസല്‍ വാക്സിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഒമ്പത് സ്ഥലങ്ങളില്‍ നടത്താനായിരുന്നു ഡിസിജിഐ അനുമതി നല്‍കിയിരുന്നത്. പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് വാക്സിനുകള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു.
ഫെബ്രുവരിയില്‍, മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക്, സനോട്ടൈസുമായി സഹകരിച്ച് ഒരു കോവിഡ് പ്രതിരോധ നാസല്‍ സ്പ്രേ പുറത്തിറക്കിയിരുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നു നാസല്‍ സ്പ്രേ പുറത്തിറക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യ ഇതുവരെ 213.72 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 17 കോടിയും ബൂസ്റ്റര്‍ ഡോസുകളാണ്.
Summary: Bharat Biotech made nasal vaccine cleared for emergency use
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19 Vaccines, Covid vaccine