Covid 19 | മുംബൈയിൽ കോവിഡ് നിയന്ത്രണവിധേയം; പരിഭ്രാന്തിക്ക് ഇടയില്ലെന്ന് BMC കോടതിയിൽ

Last Updated:

സജീവ കേസുകൾ, ഓക്സിജൻ വിതരണം, മരുന്നുകളുടെ സ്റ്റോക്ക്, ആശുപത്രി കിടക്കകൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് നഗരസഭയ്ക്ക് വേണ്ടി അഭിഭാഷകൻ സമർപ്പിച്ചു

BMC
BMC
മുംബൈ (Mumbai) നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും നിലവിലെ കോവിഡ് സാഹചര്യം 'നിയന്ത്രണവിധേയമാണെന്ന്' ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു കാരണവുമില്ല എന്ന് മുതിർന്ന അഭിഭാഷകൻ അനിൽ സാഖ്രെ ചീഫ് ജസ്റ്റിസ് ദീപങ്കറിന്റെ ബെഞ്ചിനെ അറിയിച്ചു. പാൻഡെമിക്കിന്റെ നിലവിലെ മൂന്നാം തരംഗത്തിൽ കോവിഡ് 19 കേസുകളിൽ മുംബൈയിൽ ക്രമാനുഗതമായ കുറവുണ്ടായതായി പറഞ്ഞു.
ജനുവരി 15 വരെ ലഭ്യമായ കണക്കുകൾ പ്രകാരം നഗരത്തിൽ 84,352 സജീവ കേസുകളുണ്ട്. ഏഴു ശതമാനം രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണ്, മൂന്നു ശതമാനം പേർക്ക് ഓക്സിജൻ പിന്തുണയും 0.7 ശതമാനത്തിന് വെന്റിലേറ്റർ സപ്പോർട്ടും ആവശ്യമാണെന്ന് സഖ്രെ ഹൈക്കോടതിയെ അറിയിച്ചു.
advertisement
സജീവ കേസുകൾ, ഓക്സിജൻ വിതരണം, മരുന്നുകളുടെ സ്റ്റോക്ക്, ആശുപത്രി കിടക്കകൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് നഗരസഭയ്ക്ക് വേണ്ടി അഭിഭാഷകൻ സമർപ്പിച്ചു. "ഞങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ വിതരണമുണ്ട്; ആശുപത്രി കിടക്കകൾ ലഭ്യമാണ്. പരിഭ്രാന്തരാകാൻ ഒരു കാരണവുമില്ല, ”സാഖ്രെ പറഞ്ഞു.
മുംബൈയിലെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് നഗരസഭ പറയുന്നുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. അതിന് അഭിഭാഷകൻ അനുകൂലമായി മറുപടി നൽകി. “അതെ, ഇപ്പോൾ എല്ലാം നിയന്ത്രണത്തിലാണ്, കേസുകൾ കുറയുന്നു. ജനുവരി 6 മുതൽ ജനുവരി 9 വരെ പോസിറ്റീവ് കേസുകളുടെ എണ്ണം 20,000 ആയി ഉയർന്നു. എന്നാൽ ജനുവരി 15 ന് കേസുകൾ 10,000 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി 7,000 എന്ന നിലയിലെത്തി," സാഖ്രെ പറഞ്ഞു.
advertisement
കോവിഡ് 19 പാൻഡെമിക്കുമായി ബന്ധപ്പെട്ടതും അത് നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന വിഭവങ്ങളുടെ മാനേജ്മെന്റും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിലുള്ള പൊതുതാൽപ്പര്യ ഹർജികൾ കോടതി പരിഗണിക്കുന്നതിനിടെയാണ് നഗരസഭ ഇക്കാര്യം സമർപ്പിച്ചത്.
നഗരത്തിലെ അണുബാധ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച് ബിഎംസി അവസരത്തിനൊത്ത് ഉയർന്നതായി തോന്നുന്നുണ്ടെങ്കിലും, സംസ്ഥാനമൊട്ടാകെയുള്ള പോസിറ്റീവ് കേസുകൾ, ലഭ്യമായ വിഭവങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട്, സംസ്ഥാന സർക്കാരും വിശദാംശങ്ങൾ സമർപ്പിക്കണം എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഥർവ ദണ്ഡേക്കർ കോടതിയെ അറിയിച്ചു.
ദണ്ഡേക്കറുടെ നിവേദനം അംഗീകരിച്ച ബെഞ്ച്, ഈ വിശദാംശങ്ങൾ ജനുവരി 25നകം സംസ്ഥാനം സമർപ്പിക്കണമെന്നും നിർദേശിച്ചു. ജനുവരി 25നുള്ളിൽ നോട്ട് പുതുക്കി സമർപ്പിക്കാൻ നഗരസഭയോടും ഹൈക്കോടതി നിർദ്ദേശിച്ചു. പൊതുതാൽപര്യ ഹർജി ജനുവരി 27ന് വീണ്ടും പരിഗണിക്കും.
advertisement
Summary: Covid 19 situation in Mumbai city is under control, says BMC to the High Court. Total number of Covid 19 cases have been reduced drastically from the start of January to the middle of it. Area under BMC has recorded nearly 7000 cases per day in the last three days
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മുംബൈയിൽ കോവിഡ് നിയന്ത്രണവിധേയം; പരിഭ്രാന്തിക്ക് ഇടയില്ലെന്ന് BMC കോടതിയിൽ
Next Article
advertisement
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
  • റഹ്‌മാനുള്ള ലകൻവാൾ വൈറ്റ് ഹൗസിന് സമീപം രണ്ട് സൈനികരെ വെടിവെച്ചു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

  • 2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറിയപ്പോൾ ലകൻവാൾ പുനരധിവസിപ്പിക്കപ്പെട്ടു.

  • ലകൻവാൾ വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി റിപ്പോർട്ടുകൾ.

View All
advertisement