Karipur Air India Express Crash| ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങുന്നത് എങ്ങനെ? പൈലറ്റ് ആദ്യം കാണുന്നത് എന്ത്?

Last Updated:

ഇന്നലെ വിമാനം പറത്തിയ ക്യാപ്റ്റൻ ഇന്ത്യയിലെ എണ്ണം പറഞ്ഞ പൈലറ്റുകളിൽ ഒരാളാണ്.

സലീഷ് ഉണ്ണികൃഷ്ണൻ
ഏകദേശം 3000 അടി ഉയരത്തിൽ ആയിരിക്കുമ്പോൾ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോളുമായി വിമാനത്തിലെ പൈലറ്റ് കമ്മ്യൂണിക്കേറ്റ് ചെയ്ത് തുടങ്ങും. അപ്പോൾ പൈലറ്റിന് കാലാവസ്ഥയും വിൻഡ് ഏത് ഡിഗ്രിയിൽ ആണ് ഹെഡ്വിൻഡ് ആണോ ടെയിൽവിൻഡ് ആണോ എത്ര വിൻഡ്സ്പീഡ് ഉണ്ട് അങ്ങനെ ഉള്ള വിവരങ്ങൾ കൈമാറും. ക്ലിയർ റ്റു ലാൻഡ് കൊടുത്താൽ ഒന്നു കൂടെ വിൻഡ് വിവരങ്ങൾ പൈലറ്റിന് എ ടി സി നൽകും.
ഒരു വിമാനത്താവളം മുകളിൽ നിന്ന് കാണുന്ന പൈലറ്റ് ആദ്യം കാണുന്നത് പാപി (ആ പാപി അല്ല പ്രിസിഷൻ അപ്രോച്ച് പാത്ത് ഇന്ഡിക്കേറ്റർ എന്ന് പറയുന്ന സാധനം ആണ്) ഈ ലൈറ്റ് ഒരു പ്രത്യേക ആംഗിളിൽ റൺവേയുടെ സൈഡിൽ സ്ഥാപിക്കുന്ന ഒന്ന് ആണ്. ഇൻസ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റം തകരാറിൽ ആയാലും പൈലറ്റിന് പാപി ലൈറ്റ് അടിസ്ഥാനമാക്കി കൃത്യമായി ലാൻഡ് ചെയ്യാം. വിമാനം കൃത്യമായ ആംഗിളിൽ ആണോ ഇറങ്ങുന്നത് എന്ന് പൈലറ്റിന് മനസ്സിലാക്കാം.
advertisement
അപ്പ്രോച്ച് ലൈറ്റുകൾ ആണ് പിന്നെ വരുന്ന ഐറ്റം ഇതും സെന്റർ ലൈൻ ഉറപ്പിക്കാൻ ഉപയോഗിക്കുന്നതാണ്.
ഏകദേശം 1000 അടി ഉയരത്തിൽ വച്ച് വിമാനം ഐ എൽ എസ് (ഇൻസ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റം) ആയിട്ട് കണക്ട് ആകും. റൺവേ സെന്റർലൈൻ കാലിബറേറ്റ് ചെയ്ത് സെന്റർ ലൈൻ ഐ എൽ എസ് ൽ സെറ്റ് ചെയ്തിരിക്കുന്ന സംവിധാനം ആണ് ഇത്. ഐ എൽ എസ് ഇൽ നിന്ന് ലഭിക്കുന്ന സിഗ്നലുകളിലൂടെ പൈലറ്റിന് റൺവേയുടെ സെന്റർ ലൈൻ ഉറപ്പിക്കാം.
advertisement
ഇന്നലെ വിമാനം പറത്തിയ ക്യാപ്റ്റൻ ഇന്ത്യയിലെ എണ്ണം പറഞ്ഞ പൈലറ്റുകളിൽ ഒരാളാണ്.
ഒരു റൺവേയിൽ എന്തൊക്കെ ഉണ്ട്?
1) അപ്പ്രോച്ച്
2) ഐ എൽ എസ്
3) റൺവെ എൻഡ് സേഫ്റ്റി ഏരിയ.
4) ഡിസ്പ്ളേസ്ഡ് ത്രഷ്ഹോൾഡ് (ഉണ്ടെങ്കിൽ)
5) ടച്ച് ഡൗൺ സോൺ.
പിന്നെങ്ങനെ പോകുന്നു.
കരിപ്പൂരിലെ റൺവെ ഏത് കാറ്റഗറി ആണ് എന്ന് അറിയില്ല. കാറ്റഗറി കൂടുന്നത് അനുസരിച്ച് ഉള്ള സംവിധാനങ്ങൾ അവിടെ വേണം. കാഴ്ച കുറയുന്നത് അനുസരിച്ച് വിമാനം ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.
advertisement
കരിപ്പൂർ എയർപോർട്ട്‌ ആദ്യം എയർ സ്ട്രിപ്പ് ആയിരുന്നപ്പോൾ ഒരു ഡഗ്ലസ് എയർക്രാഫ്റ്റ് ഇത് പോലെ അപകടത്തിൽ പെട്ട് 2 ക്രൂ മരിച്ചിട്ടുണ്ട്.
advertisement
അപ്പോൾ കരിപ്പൂർ സേഫ് അല്ലേ?
സേഫ് ആണ് പേടിക്കാൻ ഒന്നും ഇല്ല അതുകൊണ്ടാണല്ലോ ഡി ജി സി എ അപ്പ്രൂവൽ ഉള്ളത്. ഇന്ത്യൻ വ്യോമയാന മേഖലയുടെ വാച്ച്ഡോഗും കണ്ട്രോളറും ആണ് ഡി ജി സി എ. ഡി ജി സി എ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടും അഡ്‌വൈസറിയും വരും.
ഇന്നലെ വിമാനം പറത്തിയ ക്യാപ്റ്റൻ ഇന്ത്യയിലെ എണ്ണം പറഞ്ഞ പൈലറ്റുകളിൽ ഒരാളാണ്.
കൊച്ചി വിമാനത്താവള റൺവേ ഇപ്പോൾ ക്യാറ്റഗറി 3 യിൽ ആണ്. വളരെ കുറഞ്ഞ വിസിബിലിറ്റിയിലും അവിടെ ഇറങ്ങാം
advertisement
(എയർ പോർട്ട്‌ പ്രോജക്ട് സേഫ്റ്റി രംഗത്തെ സുരക്ഷാ വിദഗ്ധനാണ് ലേഖകൻ. വിവിധ എയർ പോർട്ട് പ്രോജക്ടുകളിൽ അംഗമായിരുന്നു)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash| ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങുന്നത് എങ്ങനെ? പൈലറ്റ് ആദ്യം കാണുന്നത് എന്ത്?
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement