മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് രാത്രി 8 മുതല്‍ മെയ് 1ന് രാവിലെ ഏഴുവരെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കല്‍ സൗകര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്നും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരും ഓക്സിജനും ആവശ്യമാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍ എന്നിവ ഏപ്രില്‍ 14 മുതല്‍ മെയ് ഒന്നുവരെ അടച്ചിരിക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണം പ്രാബല്യത്തില്‍ വരുമ്പോള്‍ ദരിദ്രരായ വ്യക്തികള്‍ക്കായി ഒരു മാസത്തേക്ക് മൂന്ന് കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. സിനിമഹാളുകള്‍, തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവ അടച്ചിരിക്കും. അവശ്യ സേവനങ്ങള്‍ ചെയ്യാത്ത എല്ലാ മാളുകളും ഷോപ്പുകളും നാളെ രാത്രി എട്ടു മണി വരെ അടച്ചിരിക്കും.
പൊതുഗതാഗത സംവിധാനം നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുഗതാഗതം പ്രവര്‍ത്തിക്കും എങ്കിലും അവശ്യ സേവനങ്ങള്‍ക്കായി മാത്രമായിരിക്കും. 'ഞങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അത് നാളെ രാത്രി എട്ടുമണി മുതല്‍ പ്രാബല്യത്തില്‍ വരും. സെക്ഷന്‍ 144 നാളെ മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ ഏര്‍പ്പെടുത്തും. ഇതിനെ ലേക്ഡൗണ്‍ എന്ന് ഢഞാന്‍ വിശേഷിപ്പിക്കുന്നില്ല'ഉദ്ദവ് താക്കറെ പറഞ്ഞു.
സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ അല്ലാതെ അനാവശ്യ സേവനങ്ങള്‍ അടച്ചിടും. പൂര്‍ണ്ണമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വമേധയ വിരമിച്ച അല്ലെങ്കില്‍ വിരമിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഈ പോരാട്ടത്തില്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് നിലവിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് വിനാശകരമാണെന്നും ഇതിനെ നേരിടാന്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമാണെന്നും ഉദ്ദവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.