സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO
WHO Pauses Trial on Hydroxychloroquine | ഹൈഡ്രോക്സിക്ലോറോക്വിൻ സംബന്ധിച്ച് നിലവിലുള്ള എല്ലാ വിവരങ്ങളും ഉപയോഗിച്ച് ഒരു സമഗ്ര അവലോകനം നടത്തുമെന്നും അതുവരെ മരുന്ന് ഉപയോഗം താത്ക്കാലികമായി നിർത്തിവയ്ക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

News18
- News18 Malayalam
- Last Updated: May 26, 2020, 8:12 AM IST
ജനീവ: മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി നൽകി വരുന്നത് താത്ക്കാലികമായി നിർത്തിവച്ച് ലോകാരോഗ്യ സംഘടന. മരുന്ന് കോവിഡ് രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയക്ക് പുതിയ തീരുമാനം.
ഇന്ത്യ, അമേരിക്ക പോലുള്ള രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ വ്യാപകമായിപ്രചരിപ്പിച്ചിരുന്നത്. കൊറോണയെ തടയാൻ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഉപയോഗം കുറച്ചു കൂടി വ്യാപകമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് മാർഗനിർദേശവും ഇറക്കിയിരുന്നു. പിന്നാലെയാണ് മരുന്നിന്‍റെ ഉപയോഗം തടഞ്ഞ് ലോകാരോഗ്യസംഘടനയുടെ ഇടപെടൽ. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം മരണസാധ്യത വർധിപ്പിക്കുമെന്നും ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്ക് വഴിവക്കുമെന്നും ഒരു പഠന റിപ്പോർട്ട് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരുന്ന് പരീക്ഷണം താത്ക്കാലികമായി നിർത്തിവയ്ക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചിരിക്കുന്നത്.
You may also like:SSLC and Plus two examinations: വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയരുതെന്ന് ഡി.ജി.പി; സഹായത്തിന് ജനമൈത്രി പൊലീസ് [NEWS]പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]
'മലേറിയ പോലുള്ള അസുഖങ്ങൾക്കായി നൽകുന്ന അംഗീകാരമുള്ള മരുന്നുകളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ. പക്ഷെ ഇവ കോവിഡ്-19 പ്രതിരോധ മരുന്നുകളായി നൽകുന്നതാണ് ആശങ്ക ഉയർത്തുന്നത് എന്നാണ് WHO അധ്യക്ഷൻ ടെഡ്രോസ് അഥനോം അറിയിച്ചത്. പരീക്ഷണത്തിലുള്ള റെംഡെസിവിര്‍, എച്ച്ഐവി മരുന്നുകൾ സംയോജിപ്പിച്ചുള്ള തെറാപ്പി തുടങ്ങിയ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഹൈഡ്രോക്സിക്ലോറോക്വിൻ സംബന്ധിച്ച് നിലവിലുള്ള എല്ലാ വിവരങ്ങളും ഉപയോഗിച്ച് ഒരു സമഗ്ര അവലോകനം നടത്തുമെന്നും അതുവരെ മരുന്ന് ഉപയോഗം താത്ക്കാലികമായി നിർത്തിവയ്ക്കുകയാണെന്നുമാണ് അഥനോം വ്യക്തമാക്കിയത്.
ഇന്ത്യ, അമേരിക്ക പോലുള്ള രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ വ്യാപകമായിപ്രചരിപ്പിച്ചിരുന്നത്. കൊറോണയെ തടയാൻ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഉപയോഗം കുറച്ചു കൂടി വ്യാപകമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് മാർഗനിർദേശവും ഇറക്കിയിരുന്നു. പിന്നാലെയാണ് മരുന്നിന്‍റെ ഉപയോഗം തടഞ്ഞ് ലോകാരോഗ്യസംഘടനയുടെ ഇടപെടൽ.