• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി

പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി

മറ്റുമാർഗങ്ങളുടെ സാധ്യതകൾ പഠിച്ചശേഷമാണ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ സൂരജ് തീരുമാനിച്ചത്. ഇതിനായി ആറുമാസത്തോളം യൂട്യൂബിൽ പാമ്പുകളെ കുറിച്ചുള്ള വീഡിയോ കണ്ടു.

ഉത്ര കൊലക്കേസിൽ അറസ്റ്റിലായ സൂരജും സുരേഷും

ഉത്ര കൊലക്കേസിൽ അറസ്റ്റിലായ സൂരജും സുരേഷും

  • Share this:
    കൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ സൂരജ് നടത്തിയത് നാളുകൾ നീണ്ട ആസൂത്രണം. മറ്റുമാർഗങ്ങളുടെ സാധ്യതകൾ പഠിച്ചശേഷമാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി ആറുമാസത്തോളം യൂട്യൂബിൽ പാമ്പുകളെ കുറിച്ചുള്ള വീഡിയോ കണ്ടു. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചുജീവിക്കാനായിരുന്നു സൂരജ് പദ്ധതി ആസൂത്രണം ചെയ്തത്.

    അൻപതോളം തവണ സൂരജ് പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷുമായി ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. കല്ലുവാതുക്കൽ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. മൂന്നുതവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. കൈകളുടെ ചലനവേഗം അടക്കം പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷിൽ നിന്ന് പഠിക്കുകയും ചെയ്തു.

    ആദ്യം അണലിയെ 10,000 രൂപയ്ക്കാണ് സൂരജ് വാങ്ങിയത്. പരീക്ഷണാർഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം സൂരജിന്റെ വീട്ടിലെ പടിക്കെട്ടുകൾക്ക് മുകളിലിട്ടത്. എന്നാൽ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലിൽ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. അന്ന് ഉത്ര രക്ഷപ്പെട്ടു. മാർച്ച് 2നാണ് സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്കു പാമ്പു കടിയേറ്റത്. ലക്ഷണങ്ങൾ കാണിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    TRENDING:'ഇജ്ജാതി വൈറസുകൾ എല്ലാ ജാതിയിലുമുണ്ട്'; 'മിന്നൽ മുരളി' സെറ്റ് പൊളിച്ചതിനെതിരെ ജോയ് മാത്യു [NEWS]ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ 22കാരൻ ഗർഭിണിയാക്കി; പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി [PHOTOS]കോവിഡ് 19 | അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം [NEWS]

    പിന്നീട് വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണ് മൂർഖനെ സ്വന്തമാക്കിയത്. മെയ് ഏഴിന് പുലർച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ പാമ്പിനെ കടിപ്പിച്ചു. ഇതിനു മുൻപു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയിൽ വയ്ക്കുകയായിരുന്നു.

    അതേസമയം, പൊലീസ് മർദനം സഹിക്കവയ്യാതെയാണ് സൂരജ് കൊലപാതകക്കുറ്റം ഏറ്റെടുത്തതെന്ന വാദമാണ് കുടുംബം ഉയർത്തുന്നത്. ഉത്രയെ കൊല്ലാൻ സൂരജിനു കഴിയില്ല. ലക്ഷങ്ങൾ നൽകിയാണെങ്കിലും മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ ഭീഷണിപ്പെടുത്തിരുന്നതായും സൂരജിന്റെ അമ്മ രേണുക ആരോപിച്ചു.



    Published by:Rajesh V
    First published: