COVID 19| വരുന്നത് വൻപ്രതിസന്ധി: ഗർഭനിരോധന ഉറ നിർമാണത്തിൽ കൊറോണ ലോക്ക്ഡൗൺ മൂലം വൻ ഇടിവ്

Last Updated:

ആഫ്രിക്കയിലടക്കം നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളെ ക്ഷാമം ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

ക്വാലാലംപൂർ: കോവിഡ് ബാധയെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കൾ ഉത്പാദനം നിർത്തിയതോടെ ലോകം കോണ്ടം ക്ഷാമത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ഉത്പാദാക്കളായ മലേഷ്യയിലെ കാരെക്സ് കമ്പനി കഴിഞ്ഞ ഒരാഴ്ചയായി ഒരു കോണ്ടം പോലും ഉത്പാദിപ്പിച്ചിട്ടില്ല. കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്.
ഇതിനോടകം തന്നെ പത്തുകോടി ഉറകളുടെ കുറവാണുണ്ടായിട്ടുള്ളതെന്നാണ് കണക്ക്. പുതിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കമ്പനി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ലോക്ക്ഡൗണിൽ ഇളവ് നൽകി പകുതി ജീവനക്കാരെ വെച്ച് ഉത്പാദനം പുനരാരംഭിക്കാനാണ് നിർദേശം.
You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]
ഉത്പാദനം പുനരാരംഭിക്കുന്നതിന് സമയമെടുക്കുമെന്നും പകുതി ജീവനക്കാരെ ഉപയോഗിച്ച് ആവശ്യാനുസരണം ഉത്പാദനം നടത്തുന്നത് കടുത്ത വെല്ലുവിളിയാണെന്നും കമ്പനി സിഇഒ ഗോ മിയാ കിയാത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ''ആഗോളതലത്തിൽ തന്നെ കോണ്ടത്തിന് ക്ഷാമമുണ്ട്. ആഫ്രിക്കയിലടക്കം നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളെ ക്ഷാമം ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. രണ്ടാഴ്ചയോ ഒരു മാസമോ കൊണ്ട് ക്ഷാമം മാറില്ല. ചിലപ്പോൾ മാസങ്ങളോളം നീണ്ടുനിൽക്കും'' - അദ്ദേഹം പറയുന്നു.
advertisement
ദക്ഷിണേഷ്യയിൽ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് മലേഷ്യ. ഇതുവരെ 2161 കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 14വരെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മലേഷ്യയിലെ കാരെക്സ് ഇൻഡസ്ട്രീസാണ് ലോകത്ത് ഏറ്റവും കൂടുതൽ ഗർഭനിരോധന ഉറകൾ ഉത്പാദിപ്പിക്കുന്നത്. മറ്റൊരു പ്രധാന ഉത്പാദന കേന്ദ്രം ചൈനയാണ്. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ ഇവിടത്തെ  ഫാക്ടറികളെല്ലാം അടച്ചുപൂട്ടിയത് ഉത്പാദനത്തെ ബാധിച്ചു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| വരുന്നത് വൻപ്രതിസന്ധി: ഗർഭനിരോധന ഉറ നിർമാണത്തിൽ കൊറോണ ലോക്ക്ഡൗൺ മൂലം വൻ ഇടിവ്
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement